സൗദിയിൽ വിപുലമായ പരിശോധന; റിയാദിൽ 14 സ്ഥാപനങ്ങൾക്ക് നോട്ടീസ്

നിയമ ലംഘനങ്ങൾ നടത്തിയ 24 സ്ഥാപനങ്ങൾക്കാണ് മുന്നറിയിപ്പ് നോട്ടീസ് നൽകിയത്

Update: 2021-11-20 17:09 GMT
Editor : abs | By : Web Desk
Advertising

സൗദിയിൽ ആയിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന. റിയാദിൽ 24 സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നോട്ടീസ് നൽകി.  നിയമങ്ങളും സൗദിവൽക്കരണവും ഉറപ്പു വരുത്താനായിരുന്നു ഇത്.

1,140 സ്ഥാപനങ്ങളിലാണ് രണ്ടു ദിവസത്തിനിടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖാ സംഘങ്ങൾ പരിശോധന നടത്തിയത്. ഇതിനിടെ 168 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘനങ്ങൾ നടത്തിയ 24 സ്ഥാപനങ്ങൾക്കാണ് മുന്നറിയിപ്പ് നോട്ടീസ്. റിയാദിലും പ്രവിശ്യയിലെ മറ്റു നഗരങ്ങളിലും പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും പരിശോധനകൾ തുടരും.

ബിനാമി ബിസിനസ് സംശയിച്ചും സ്ഥാപനങ്ങളിൽ പരിശോധന രാജ്യത്തുണ്ട്. മദീന വാണിജ്യ മന്ത്രാലയ ശാഖക്കു കീഴിൽ രൂപീകരിച്ച സംയുക്ത സംഘം കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനകൾ നടത്തി. ബിനാമി പ്രവണത കൂടുതലാണെന്ന് സംശയിക്കുന്ന വാണിജ്യ കേന്ദ്രങ്ങളിലും സൂഖുകളിലുമായിരുന്നു പരിശോധനകൾ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News