കനത്ത ചൂട്: മക്കയിൽ 569 തീർഥാടകർക്ക് സൂര്യാഘാതമേറ്റു

തീർഥാടകർ കുടകളെടുക്കാതെ പുറത്തിറങ്ങരുതെന്നും കർമ്മങ്ങൾക്കിടയിൽ ഇടവേളകളെടുത്ത് വിശ്രമിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു

Update: 2024-06-16 18:04 GMT
Extreme heat: 569 pilgrims suffered sunburn in Makkah
AddThis Website Tools
Advertising

മക്ക: മക്കയിൽ കനത്ത ചൂടിൽ 569 തീർഥാടകർക്ക് സൂര്യാഘാതവും തളർച്ചയും നേരിട്ടു. മുഴുവൻ ആളുകൾക്കും മതിയായ ചികിത്സയും പരിചരണവും നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർ കുടകളെടുക്കാതെ പുറത്തിറങ്ങരുതെന്നും കർമ്മങ്ങൾക്കിടയിൽ ഇടവേളകളെടുത്ത് വിശ്രമിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഉയർന്ന ചൂടാണ് ഇത്തവണത്തെ ഹജ്ജിന് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ആരോഗ്യ മന്ത്രാലയ വക്തമാവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. തീർഥാടകർ സ്ഥിരമായി കുടകൾ ഉപയോഗിക്കണമെന്നും ദാഹം തോന്നിയില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കണമെന്നും അദ്ദേഹം ഉണർത്തി. ക്ഷീണവും തളർച്ചയും വരാതിരിക്കാൻ തുടർച്ചയായി കർമ്മങ്ങൾ ചെയ്യാതെ ഇടവേളകളെടുത്ത് വിശ്രമിക്കണം. രാവിലെ 11 നും ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കും ഇടയിൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ദിക്കണമെന്നും മന്ത്രാലയം തീർഥാടകരെ ഓർമ്മിപ്പിച്ചു. ചൂടിന്റെ കാഠിന്യം കുറക്കാനും ഹാജിമാർക്ക് സൗകര്യപൂർവ്വം കർമ്മങ്ങളനുഷ്ഠിക്കാനും മന്ത്രാലയം പുണ്യസ്ഥലങ്ങളിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

Web Desk

By - Web Desk

contributor

Similar News