സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർ മരിച്ചു

നഴ്സുമാരായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരണപ്പെട്ടത്.

Update: 2025-04-03 02:55 GMT
Saudi accident 5 people died
AddThis Website Tools
Advertising

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർ മരിച്ചു. നഴ്സുമാരായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരണപ്പെട്ടത്. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് സൂചന. മദീനയിലെ കാർഡിയാക് സെന്ററിൽ നിന്നും അൽ ഉല സന്ദർശനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News