സൗദിയിൽ നിയമലംഘനം നടത്തിയ ടെലികോം കമ്പനികൾക്ക് പിഴ ചുമത്തി

അതോറിറ്റി നിർദ്ദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്ക് 5000 മുതൽ 25000 റിയാൽ വരെയാണ് പിഴ ചുമത്തിയത്

Update: 2022-08-18 05:38 GMT
Advertising

സൗദിയിൽ നിയമലംഘനം നടത്തിയ ടെലികോം കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി പിഴ ചുമത്തി. കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചതായി കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനാണ് അറിയിച്ചത്.

നിയമ വിരുദ്ധമായി പ്രീപെയ്ഡ് മൊബൈൽ സിം കാർഡുകൾ അനുവദിക്കൽ, ഉപഭോക്താക്കളുടെ പരാതിയുമായി ബന്ധപ്പെട്ട സി.ഐ.ടി.സി എടുത്ത തീരുമാനങ്ങൾ നിശ്ചിത സമയത്തിനകം നടപ്പാക്കാതിരിക്കൽ, പോയ വർഷത്തെ പ്രവർത്തന വരുമാനം സംബന്ധിച്ച ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

കമ്പനികൾക്കെതിരെ ആദ്യ നടപടിയായി 5000 മുതൽ 25000 റിയാൽ വരെയാണ് പിഴ ചുമത്തിയിരിക്കുന്നത്. അൻപത്തിയൊന്ന് പിഴകളാണ് ഇത്തരത്തിൽ ചുമത്തിയത്. ഇതിനിടെ ഗ്രൂപ്പ് എസ്.എം.സ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങൾ അവരുടെ സേവനദാതാക്കളുടെ മുഴുവൻ വിവരങ്ങളും കമ്മീഷന് സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം അവസാനത്തോടെ അവസാനിക്കും. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത സ്ഥാപനങ്ങൾക്ക് തുടർന്നുള്ള മെസ്സേജ് സേവനം നിർത്തലാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News