കുട്ടികള്‍ക്ക് പാരസെറ്റമോള്‍ നല്‍കുന്നതിനുമുമ്പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടണമെന്ന് സൗദി ഫുഡ്-ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ മുന്നറിയിപ്പ്

കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ മുഴുവനായി നല്‍കേണ്ടതില്ലെന്നും അവര്‍ ഉപദേശിച്ചു

Update: 2022-01-07 06:06 GMT
Advertising

കാലാവസ്ഥയിലെ മാറ്റം മൂലമുള്ള രോഗങ്ങളും കൊവിഡും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍, കുട്ടികള്‍ക്ക് പാരസെറ്റമോള്‍ മരുന്ന് നല്‍കുന്നതിന് മുമ്പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടണമെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.




ഓരോ കുട്ടിക്കും അവരുടെ തൂക്കവും മരുന്നിന്റെ സാന്ദ്രതയുമനുസരിച്ച് നല്‍കേണ്ട ഡോസുകള്‍ വ്യത്യസ്ഥമായിരിക്കും. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരം അനുയോജ്യമായ അളവില്‍ മാത്രം ഡോസുകള്‍ നല്‍കുന്നതോടെ, അമിത അളവില്‍ മരുന്ന് നല്‍കുന്നതുമൂലമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകുമെന്നും അതോറിറ്റി സൂചിപ്പിച്ചു.



 

ദിവസം എത്ര ഡേസ് നല്‍കണം, എത്ര അളവില്‍ ആവശ്യമായി വരും, എത്ര ദിവസം മരുന്ന് ഉപയോഗിക്കണം എന്നിവയെല്ലാം വിദഗ്ധരുടെ നിര്‍ദേശപ്രകാരം മാത്രമേ തീരുമാനിക്കാന്‍ പാടൊള്ളു.കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ മുഴുവനായി നല്‍കേണ്ടതില്ലെന്നും അവര്‍ ഉപദേശിച്ചു. പാരസെറ്റമോള്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ഓരോരുത്തര്‍ക്കും ഉപയോഗിക്കേണ്ട ഉചിതമായ അളവ് കണക്കാക്കാന്‍ സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News