സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വീണ്ടും വർധനവ്
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 740 കോടി റിയാലിന്റെ വിദേശ നിക്ഷേപം രാജ്യത്തേക്കെത്തി
ദമാം: സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യപാദം പിന്നിടുമ്പോൾ പത്ത് ശതമാനത്തോളം വളർച്ച നേടിയതായി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 740 കോടി റിയാലിന്റെ വിദേശ നിക്ഷേപം രാജ്യത്തേക്കെത്തി.
ഈ വർഷം ആദ്യ പാദം പിന്നിടുമ്പോൾ മുൻ വർഷത്തെ അപേക്ഷിച്ച് 9.5 ശതാനാത്തിന്റെ വർധനവാണുണ്ടായത്. ജി-20 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ നിക്ഷേപം എത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും സൗദി അറേബ്യ ആദ്യ സ്ഥാനങ്ങളിൽ ഇടം നേടി. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിജയം കണ്ടതായാണ് ഇത് തെളിയിക്കുന്നത്. നിക്ഷേപകരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുകയും കൂടുതൽ ആനുകൂല്യങ്ങൾ അനുവദിക്കുകയും ചെയ്തിരുന്നു. ഒപ്പം ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കാൻ പ്രഖ്യാപിച്ച പൊതുമാപ്പും നിക്ഷേപം ഉയർത്താൻ സാഹയകരമായി.