സർക്കാർ പദ്ധതികൾ ഫലം കണ്ടു; സൗദികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ്

മൊത്തം ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനമായും കുറഞ്ഞു

Update: 2023-09-28 18:28 GMT
Advertising

ദമ്മാം: സൗദിയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഈ വർഷം രണ്ടാം പാദത്തിലവസാനിച്ച കണക്കുകളിലാണ് കുറവ് അനുഭവപ്പെട്ടത്. മൊത്തം ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനമായി കുറഞ്ഞു.

സൗദിയിലെ യുവതി യുവാക്കൾക്കിടയിൽ നിലനിൽക്കുന്ന തൊഴിലില്ലായമ പരിഹരിക്കുന്നതിന് സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ഫലപ്രാപ്തി കൈവരിച്ചു വരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023 രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനം തോതിൽ കുറഞ്ഞു.

തൊട്ട് മുമ്പത്തെ പാദത്തിലിത് 8.5 ശതമാനമായിരുന്നിടത്താണ് കുറവ്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. വനിതകൾക്കിടയിലാണ് തൊഴിലില്ലായ്മ നിരക്കിൽ വലിയ കുറവ് അനുഭവപ്പെട്ടത്. 16.1 ശതമാനമായിരുന്ന തൊഴിലില്ലായമ നിരക്ക് 15.7 ശതമാനമായി കുറഞ്ഞു. പുരുഷൻമാർക്കിടയിലെ തൊഴിലില്ലായമ നിരക്കില് മാറ്റമൊന്നുമുണ്ടായില്ല. നിലവിലെ 4.6 ശതമാനത്തിൽ തുടരുകയാണ്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News