ഹജ്ജ് കർമങ്ങൾ ഇത്തവണയും കത്തുന്ന ചൂടിൽ; പ്രതിരോധിക്കാൻ ശീതീകരണ സംവിധാനങ്ങൾ
മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് ചൂടാണ് പുണ്യ നഗരങ്ങളിൽ രേഖപ്പെടുത്തുന്നത്
കത്തുന്ന ചൂടിലാണ് ഇത്തവണയും ഹജ്ജ് കർമങ്ങൾ നടക്കുന്നത്. ചൂട് 45 ഡിഗ്രി പിന്നിടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ചൂട് കുറക്കാനായി ഹജ്ജ് പ്രദേശങ്ങളിൽ മികച്ച ശീതീകരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് ചൂടാണ് പുണ്യ നഗരങ്ങളിൽ. കഴിഞ്ഞ ആഴ്ചയിൽ മാത്രം രേഖപ്പെടുത്തിയത് 40 നും 46 ഡിഗ്രിക്കും ഇടയിലാണ്. ഹജ്ജ് വേളയിൽ കാലാവസ്ഥ പ്രയാസം സൃഷ്ടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സി.ഇ.ഒ ഡോ.അയ്മൻ ബിന സാലിം ഗുലാം പറഞ്ഞു. ചൂടിനെ ചെറുക്കാനായി അത്യാധുനിക സംവിധാനങ്ങൾ ആണ് മിനായിലും അറഫയിലും ഒരുക്കിയിട്ടുള്ളത്.
ഉച്ചകഴിഞ്ഞ് കിഴക്ക് ഉയർന്ന ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടുന്നത് കാരണം പൊടിക്കാറ്റ് മഴ എന്നിവയ്ക്കുള്ള സാധ്യതയേറെയുണ്ട്. ഹാജിമാർ സ്വയം ജാഗ്രതയും പാലിക്കണം, ഹാജിമാർ വെള്ളവും പഴവർഗങ്ങളും ധാരാളം കഴിക്കണം, എന്നിങ്ങിനെ പ്രത്യേക നിര്‍ദേശങ്ങളുമുണ്ട്. ഹാജിമാരുടെ ആരോഗ്യപരിരക്ഷക്കായി മികച്ച സംവിധാനങ്ങൾ ഇതിനകം കേന്ദ്രങ്ങളിൽ ഒരുങ്ങിക്കഴിഞ്ഞു.