ജിദ്ദ കേരള പൗരാവലി നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

ജനുവരി 24-നു ആരംഭിക്കുന്ന പരിശീലന ക്യാമ്പ് നാല് വെള്ളിയാഴ്ച്ചകളിലായാണ് നടത്തപ്പെടുക

Update: 2024-12-15 14:32 GMT
Advertising

ജിദ്ദ: ജിദ്ദ കേരള പൗരാവലി 'സ്‌പോൺണ്ടേനിയസ് 2025' എന്ന പേരിൽ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ സ്‌കിൽ, മീഡിയ റിപ്പോർട്ടിങ്, സോഷ്യൽ മീഡിയ അവെയർനെസ്സ്, ഡയസ്‌പോറ വെൽഫെയർ, ഓർഗനൈസേഷൻ മാനേജ്മന്റ്, ഇവെന്റ് മാനേജ്മന്റ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുക.

ജനുവരി 24-നു ആരംഭിക്കുന്ന പരിശീലന ക്യാമ്പ് നാല് വെള്ളിയാഴ്ച്ചകളിലായാണ് നടത്തപ്പെടുക. രാവിലെ 8.00 മണി മുതൽ 11:30 മണി വരെയായിരിക്കും വിവിധ വിഷയങ്ങളിലുള്ള തിയറിയും പ്രാക്ടിക്കൽ വിഷയങ്ങളും പരിശീലിപ്പിക്കുക. ജിദ്ദ കേരള പൗരാവലിക്ക് കീഴിൽ വിദഗ്ധരായ പരിശീലകർ പരിപാടിയുടെ ഭാഗമാകും.

കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ സംഘടിപ്പിച്ച 'സ്‌പോണ്ടേനിയസ് 2024'-ൽ ജിദ്ദയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 45 പേർ വിജയകരമായി പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കേറ്റുകൾ കരസ്ഥമാക്കിയിരുന്നു. നേതൃത്വ പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് വിലാസ് കുറുപ്പ് (0551056087), നാസർ ചാവക്കാട് (0567390166) എന്നിവരുമായി ബന്ധപ്പെട്ട് ജനുവരി 15-നു മുമ്പായി റെജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News