സൗദി മദീന പ്രവിശ്യയിലെ ഹരിതമേഖലയുടെ വിസ്തൃതിയിൽ വൻ വർധന

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഹരിതവൽകൃത മേഖല നാലിരട്ടിയായി വർധിച്ചു.

Update: 2024-01-13 16:54 GMT
Advertising

റിയാദ്: സൗദി മദീന പ്രവിശ്യയിലെ ഹരിതമേഖലയുടെ വിസ്തൃതിയിൽ വലിയ വർധനവ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഹരിതവൽകൃത മേഖല നാലിരട്ടിയായി വർധിച്ചു. മേഖലയിൽ ഉയർന്ന അളവിൽ ലഭിച്ച മഴയും കാലാവസ്ഥാ മാറ്റവുമാണ് കൂടുതൽ പച്ചപ്പിലേക്ക് മാറാൻ സഹായിച്ചത്.

നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ ഡവലപ്പ്മെന്റ് ആന്റ് കോംപാറ്റിങ് ഡിസർട്ടിഫിക്കേഷനാണ് പുതിയ കണക്ക് പുറത്തുവിട്ടത്. മദീന പ്രവിശ്യയിലെ ഹരിതവൽകൃതമേഖലയിൽ അഭൂതപൂർവ്വമായ വർധനവ് അനുഭവപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. 2023 ആഗസ്തിനെ അപേക്ഷിച്ച് ഡിസംബറിൽ ഏരിയയുടെ വലിപ്പം നാലിരട്ടിയായി വർധിച്ചു. ആഗസ്തിൽ 2863 ചുതരശ്ര കിലോമീറ്ററായിരുന്ന പച്ചപ്പ് മേഖല ഡിസംബറായപ്പോൾ 13,194 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. ഇത് പ്രവിശ്യയുടെ 8.7 ശതമാനം വിസ്തൃതി വരും.

പ്രവിശ്യയിലെ പടിഞ്ഞാറൻ മലമ്പ്രദേശങ്ങൾ, കിഴക്കൻ ഭാഗങ്ങളിലെ അർധ നിരപ്പായ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ ഏരിയ പച്ചപ്പിലേക്ക് മാറിയത്. പ്രദേശത്ത് ലഭിച്ച മഴയുടെ അളവിലുള്ള വർധനവും താരതമ്യേന ഉഷ്ണത്തിലുണ്ടായ കുറവുമാണ് ഹരിതവൽക്കരണത്തിന് ഇടയാക്കിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News