സൗദിയിലും യു.എ.ഇയിലും ഈ വര്‍ഷം വൻ തൊഴിലവസരങ്ങള്‍: റിപ്പോർട്ട് പുറത്തു വിട്ട് ലിങ്ക്ഡ് ഇൻ
പ്രോഗ്രാമര്‍, സെയില്‍സ്മാന്‍, പരിസ്ഥിതി മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് എന്നീ തൊഴിലുകളില്‍ വലിയ വളര്‍ച്ചയുണ്ടാകും
സൗദിയിലും യു.എ.ഇയിലും ഈ വര്‍ഷം തൊഴിലവസരങ്ങള്‍ വൻ തോതില്‍ വര്‍ധിക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റൽ പരിവർത്തനം തൊഴിലവസങ്ങൾ വർധിക്കാൻ കാരണമായി. ലിങ്കഡ്ഇന്‍ കോര്‍പറേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
സെയില്‍സ്, ടെക്‌നോളജി, പരിസ്ഥിതി, മാനവശേഷി തുടങ്ങിയ മേഖലകളിൽ ഈ വർഷം സൗദിയിലും, യു.എ.ഇയിലും തൊഴിലവസരങ്ങൾ വൻ തോതിൽ വർധിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രോഗ്രാമര്‍, സെയില്‍സ്മാന്‍, പരിസ്ഥിതി മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് എന്നീ തൊഴിലുകളില്‍ വലിയ വളര്‍ച്ചയുണ്ടാകും. സൗദിയില്‍ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തുന്ന പത്തു തൊഴിലുകളില്‍ നാലെണ്ണവും സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലിസിസ്, പ്രോഗ്രാം ഡെവലപ്‌മെന്റ് എന്നീ മേഖലകളിലായിരിക്കും.
യു.എ.ഇയില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തുന്ന പത്തു പ്രധാന തൊഴിലുകളില്‍ മൂന്നെണ്ണം പ്രോഗ്രാം ഡെവലപ്‌മെന്റ് മേഖലയിലായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാങ്കേതിക മേഖലയിലെ തൊഴിലവസരങ്ങളിൽ സൗദിയിലും യു.എ.ഇയിലും ദൃശ്യമാകുന്ന ഈ വർധനവിന് കാരണം, ഇരു രാജ്യങ്ങളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റല്‍ പരിവര്‍ത്തനമാണ്. കൂടാതെ ഡാറ്റയിലും ഓട്ടോമേഷനിലും വര്‍ധിച്ചവരുന്ന താല്‍പര്യവും ഈ രംഗത്തെ തൊഴിൽ സാധ്യതകൾ വർധിക്കാൻ കാരണമാകുന്നതായി റിപ്പോർട്ട് വിശദീകരിക്കുന്നു.