'സന്നദ്ധ സേവനം വിശ്വാസത്തിന്റെ പ്രധാന ഘടകം'

മക്കയിൽ ഐ സി എഫ് - ആർ എസ് സി ഹജ്ജ് വളണ്ടിയർ ട്രെയിനിങ് ക്യാമ്പ്

Update: 2024-05-14 07:40 GMT
ICF - RSC Hajj Volunteer Training Camp 2024 at Makkah
AddThis Website Tools
Advertising

മക്ക: സന്നദ്ധ, സേവന മനസ്‌കത വിശ്വാസത്തിന്റെ ഏറ്റവും പ്രധാന ഭാഗമാണെന്ന് സയ്യിദ് ഷിഹാബുദ്ധീൻ ബുഖാരി കടലുണ്ടി അഭിപ്രായപ്പെട്ടു. മക്കയിൽ ഐ സി എഫ് - ആർ എസ് സി ഹജ്ജ് വളണ്ടിയർ ട്രെയിനിങ് ക്യാമ്പ് 2024 ൽ സന്നദ്ധ പ്രവർത്തകരെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഖുദൈ ഏഷ്യൻ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് വളണ്ടിയർ മീറ്റിൽ ഐ സി എഫ് പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് അസ്ഹരി ഉദ്ഘാടനം ചെയ്തു. മൊയ്ദീൻ കോട്ടോപ്പാടം, അലി കോട്ടക്കൽ, ഷബീർ ഖാലിദ് എന്നിവർ സംസാരിച്ചു. ഹനീഫ് അമാനി കുമ്പനൂർ ട്രെയ്‌നിങ്ങിന് നേതൃത്വം നൽകി.

അഷ്റഫ് പേങ്ങാട്, അബൂബക്കർ കണ്ണൂർ, ബഷീർ സഖാഫി മേപ്പയൂർ, നാസർ തച്ചമ്പൊയിൽ, സിറാജ് വില്യാപ്പള്ളി, കബീർ പറമ്പിൽപീടിക, മുഹമ്മദലി വലിയോറ, സുഹൈർ, ഖയ്യും ഖാദിസിയ്യ എന്നിവർ സംബന്ധിച്ചു. കോഡിനേറ്റർ ജമാൽ കക്കാട് സ്വാഗതവും ഓഫീസ് സെക്രട്ടറി ഷെഫിൻ ആലപ്പുഴ നന്ദിയും പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News