ഹാജിമാർക്കായി സൗജന്യ വാഹനസൗകര്യം; പുണ്യസ്ഥലങ്ങളിൽ സേവനവുമായി ഐസിഎഫ് വളണ്ടിയർമാർ

നിർവധി ഐസിഫ് സന്നദ്ധ സേവകർ ഹജ്ജ് ദിനങ്ങളിൽ അറഫയിലും മിനയിലുമായി സന്നദ്ധ സേവനങ്ങൾക്കിറങ്ങിയിട്ടുണ്ട്

Update: 2023-06-30 17:23 GMT
Editor : banuisahak | By : Web Desk
Advertising

മക്ക: പ്രവാചകൻ മുഹമ്മദ് നബിയും അനുയായികളും കാണിച്ചു തന്ന മഹനീയ സേവന മാതൃകകൾ പിൻപറ്റി പുണ്യങ്ങൾ നേടാൻ പ്രവർത്തകർ മത്സരിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ. ആർ.എസ്.സി സൗദി നാഷനൽ കമ്മിറ്റി മക്കയിലെ മിനായിൽ സംഘടിപ്പിച്ച ഹജ്ജ് വളണ്ടിയർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർവധി ഐസിഫ് സന്നദ്ധ സേവകർ ഹജ്ജ് ദിനങ്ങളിൽ അറഫയിലും മിനയിലുമായി സന്നദ്ധ സേവനങ്ങൾക്കിറങ്ങിയിട്ടുണ്ട്. അസീസിയ്യയിൽ സംവിധാനിച്ചിട്ടുള്ള ക്യാമ്പിൽ നിന്നാണ് വളണ്ടിയർ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ആദ്യ ഹജ്ജ് സംഘം വിശുദ്ധ ഭൂമിയിൽ എത്തിയത് മുതൽ ആർ.എസ്.സി യുടെ നേതൃത്വത്തിൽ മക്കയിലും മദീനയിലുമായി വളണ്ടിയർ സേവനങ്ങൾ നൽകുന്നുണ്ട്.

ബസിലും നടന്നും വരുന്ന ഹാജിമാരെ റൂമിലെത്തിക്കാൻ സൗജന്യ വാഹന സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ഈ വളണ്ടിയർ സേവനത്തിനെത്തിയവരുടെ സംഗമമായിരുന്നു മക്കയിൽ. സംഗമം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി ഉദ്‌ഘാടനം ചെയ്തു.

സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ദേവർശോല അബ്ദുസലാം മുസ്‌ലിയാർ, എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമി, ഷൗകത്ത് നഈമി ബുഖാരി എന്നിവർ സംസാരിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News