സൗദിയിൽ ഗോസി കുടിശ്ശിക തീർക്കുന്നതിനുള്ള ഇളവ് നീട്ടി

രാജ്യത്തെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ആറ് മാസത്തേക്ക് കൂടി ഇളവ് നീട്ടി നൽകിയത്

Update: 2024-09-01 17:50 GMT
Advertising

ദമ്മാം: സൗദിയിൽ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസിൽ കുടിശ്ശിക വരുത്തിയ തുക അടയക്കുന്നതിനുള്ള കാലാവധി നീട്ടി. രാജ്യത്തെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ഇളവ് നീട്ടി നൽകിയത്. ആറ് മാസത്തേക്ക് കൂടിയാണ് അധിക ഇളവ് ലഭിക്കുക.

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസ് അഥവാ ഗോസിയിൽ കുടിശ്ശിക വരുത്തിയ തുക അടക്കുന്നതിന് അനുവദിച്ച സാവകാശമാണ് വീണ്ടും നീട്ടി നൽകിയത്. അടുത്ത ആറ് മാസത്തേക്ക് കൂടിയാണ് ഇളവ് അനുവദിച്ചത്. ഈ വർഷം മാർച്ചിലാണ് ആദ്യം ഇളവ് അനുവദിച്ചിരുന്നത്. ഗോസി സബ്‌സ്‌ക്രിപ്ഷൻ തുക, ഇവ വൈകിയതിനുള്ള പിഴ, മറ്റു ലംഘനങ്ങൾക്കുള്ള പിഴകൾ എന്നിവ അടച്ചു തീർക്കുന്നതിനാണ് സാവകാശം അനുവദിക്കുക.

സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ഇൻഷൂറൻസ് പ്രതിബദ്ധത വർധിപ്പിക്കുന്നതൊടൊപ്പം പ്രോൽസാഹിപ്പിക്കുക, സ്ഥാപനങ്ങളുടെ സാമ്പത്തിക്ക ആഘാതം കുറക്കുക, ലംഘനങ്ങളിൽ നിന്ന് മുക്തമായി സ്ഥാപനങ്ങളുടെ നില ശരിയാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പ്രത്യേക ഇളവ് അനുവദിച്ചു വരുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News