സൗദിയിൽ സീനിയര്‍ മാനേജ്മെന്‍റ് ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിച്ചു

സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സീനിയര്‍ ജീവനക്കാരുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചത്

Update: 2021-07-07 17:45 GMT
Editor : Roshin | By : Web Desk
Advertising

സൗദിയിൽ ഓപ്പറേഷന്‍ മെയിന്‍റെനന്‍സ് വിഭാഗത്തിലെ സീനിയര്‍ മാനേജ്മെന്‍റ് ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിച്ചു. 9000 റിയാലായാണ് കുറഞ്ഞ വേതനം നിശ്ചയിച്ചത്. ഉദ്യോഗാര്‍ഥിയുടെ പ്രവൃത്തി പരിചയത്തിനനുസരിച്ച് വേതനം ഉയരുമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സീനിയര്‍ ജീവനക്കാരുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചത്. ഓപ്പറേഷന്‍ മാനേജ്മെന്‍റ് മേഖലയില്‍ ജോലിയെടുക്കുന്ന മുതിര്‍ന്ന ജീവനക്കാരുടെ മിനിമം വേതനമാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ഇത് ഉദ്യോഗാര്‍ഥിയുടെ പ്രവൃത്തി പരിചയത്തിന് അനുസരിച്ച് ഉയരുമെന്നും മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്വദേശിവത്കരണ മാര്‍ഗരേഖയനുസരിച്ചാണ് കുറഞ്ഞ വേതനം നിശ്ചയിച്ചത്. ഓപ്പറേഷന്‍സ് മെയിന്‍റനെന്‍സ് സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ്, മറ്റു സ്പെഷലൈസ്ഡ് വിഭാഗങ്ങള്‍ എന്നീ മേഖലകളില്‍ 8400 റിയാലായും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ക്ക് 7000 റിയാലായും കുറഞ്ഞ വേതന തോത് നിശ്ചയിച്ചിട്ടുണ്ട്.

വേതന തോത് ഉദ്യോഗാര്‍ഥിയുടെ പ്രവൃത്തി പരിചയം കൂടി കണക്കിലെടുത്താവും കൃത്യമായി നിശ്ചയിക്കുക. ഇതിനായി ആറ് ഇന നിര്‍ദ്ദേശങ്ങളും മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. സര്‍ക്കാര്‍, ഇതര സ്ഥാപനങ്ങളുടെ ടെണ്ടറുകളില്‍ പങ്കെടുക്കുമ്പോള്‍ കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ വേതന തോത് കൂടി വെളിപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News