സൗദിയിൽ ഇന്ന് 5072 പേർക്ക് കോവിഡ്മുക്തി; 4535 പേർക്ക് രോഗം

18 പേർ മാത്രമാണ് ഇന്ന് ഗുരുതരാവസ്ഥയിലെത്തിയത്

Update: 2022-01-23 14:21 GMT
Advertising

സൗദി അറേബ്യയിൽ ഇന്ന് 5072 പേർക്ക് കോവിഡ് ഭേദമായി, 4535 പേർക്ക് രോഗം സ്ഥിരീകരിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്നുവരുടെ എണ്ണത്തിലും പ്രകടമായ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 18 പേർ മാത്രമാണ് ഇന്ന് ഗുരുതരാവസ്ഥയിലെത്തിയത്. ഇതുൾപ്പെടെ 43,600 പേരാണ് നിലിവിൽ ചികിത്സയിലുള്ളത്.

രാജ്യത്ത് ഒമിക്രോൺ വ്യാപനം ആരംഭിച്ച ശേഷം പ്രതിദിനം 2,14,000ത്തിലധികം പേർ വരെ കോവിഡ് പരിശോധന നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഒന്നര ലക്ഷത്തിനും താഴെയായാണ് പരിശോധന നടക്കുന്നത്. റിയാദിൽ 1408, ജിദ്ദയിൽ 566, മക്കയിൽ 199, അബഹയിൽ 166, മദീനയിൽ 157 എന്നിങ്ങിനെയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത നഗരങ്ങൾ. മറ്റു നഗരങ്ങളിലെല്ലാം 150 ൽ താഴെയാണ് പുതിയ കേസുകൾ. കേസുകൾ കുറയുകയും രോഗമുക്തി ഉയരുകയും ചെയ്തെങ്കിലും പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധന തുടരുകയാണ്.

In Saudi Arabia today, 5,072 people have been diagnosed with Covid and 4,535 have been diagnosed with the disease

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News