സൗദി-ഇന്ത്യ വാപാരത്തിൽ വർധനവ്; ജൂണോടെ 1730 കോടി റിയാലിന്റെ വ്യാപരം നടന്നു
സൗദിയുടെ വിദേശ വ്യാപാരത്തിൽ ഇന്ത്യ മൂന്നാമത്
Update: 2022-08-26 07:00 GMT
സൗദി ഇന്ത്യ വ്യപാരത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഈ വർഷം ജൂണോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ 1730 കോടി റിയാലിന്റെ വ്യാപരം നടന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 1410 കോടി റിയാലിന്റെ ഉൽപന്നങ്ങൾ സൗദി അറേബ്യ ഇന്ത്യയിലേക്ക് കയറ്റി അയച്ചു.
320 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ഇന്ത്യയിൽനിന്ന് സൗദി ഇറക്കുമതി ചെയ്യുകയും ചെയ്തു. സൗദിയുടെ വിദേശ വ്യാപരത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടത്തിയത് ചൈനയുമായിട്ടാണ്. ജൂണിൽ 2080 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരം നടത്തിയത്. രണ്ടാം സ്ഥാനത്ത് ജപ്പാനും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണുള്ളത്.