സൗദിയില്‍ സ്വകാര്യ സ്‌കൂളുകളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധന

2022ല്‍ 8,20,000 വിദ്യാര്‍ഥികള്‍ രാജ്യത്തെ സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Update: 2023-12-19 17:07 GMT
Advertising

ദമ്മാം: സൗദിയില്‍ സ്വകാര്യ സ്‌കൂളുകളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഓരോ വര്‍ഷവും 10 മുതല്‍ 15 ശതമാനം വരെ വിദ്യാര്‍ഥികള്‍ സ്വകാര്യ സ്‌കൂളിലെത്തുന്നതായി കോളിയേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2022ല്‍ 8,20,000 വിദ്യാര്‍ഥികള്‍ രാജ്യത്തെ സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2030 ആകുമ്പോള്‍ ഇത് 11 ലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്‌കൂളുകളുടെ എണ്ണത്തിലും വലിയ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്.

ഉന്നത നിലവാരവും വിദേശ സിലബസുകളില്‍ പഠിക്കാനുള്ള താല്‍പര്യവുമാണ് കൂടുതല്‍ പേരെ സ്വകാര്യ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നത്. അമേരിക്കന്‍ പാഠ്യപദ്ധതിക്കാണ് രാജ്യത്ത് കൂടുതല്‍ പ്രചാരം. എന്നാല്‍ അടുത്തിടെ ബ്രിട്ടീഷ് പാഠ്യപദ്ധതിക്കും പ്രചാരം ഏറി വരുന്നുണ്ട്. റിയാദ്, മക്ക, മദീന, അബഹ, കിഴക്കന്‍ പ്രവിശ്യ മേഖലകളിലാണ് കൂടുതല്‍ സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News