സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതത്തിൽ വർധനവ്

2023 മൂന്നാം പാദത്തിൽ 47500 സ്വദേശികൾ പുതുതായി ചേർന്നു

Update: 2023-11-20 19:21 GMT
Advertising

ദമ്മാം: സൗദിയിൽ സോഷ്യൽ ഇൻഷൂറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ വർധനവ്. നടപ്പുസാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 47500 സ്വദേശികൾ പുതുതായി രജിസ്റ്റർ ചെയ്തതായി ഗോസി വെളിപ്പെടുത്തി. ഇതോടെ സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം ഇരപത്തി രണ്ട് ശതമാനം പിന്നിട്ടു.

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസ് അഥവ ഗോസിയിൽ അംഗങ്ങളായ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി. 2023 മൂന്നാം പാദത്തിൽ 47500 സ്വദേശികൾ രാജ്യത്തെ സ്വകാര്യ മേഖലയിൽ നിന്ന് പുതുതായി ഗോസി രജിസ്ട്രേഷൻ നേടിയതായി ഗോസിയുടെ അവലോകന റിപ്പോർട്ട പറയുന്നു. ഇതോടെ സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം 22.4 ശതമാനമായി ഉയർന്നു.

സർക്കാർ സ്വകാര്യ മേഖലയിലെ ആകെ ഗോസി വരിക്കാരുടെ എണ്ണം ഒരു കോടി അറുലക്ഷത്തി തൊണ്ണൂറായിരമായി. സ്വകാര്യ മേഖലയിലെ മൊത്ത ജീവനക്കാർ ഒരു കോടി ഒരു ലക്ഷത്തി അൻപതിനായിരത്തിലേക്ക് ഉയർന്നു. മൂന്ന് മാസം മുമ്പ് ഇത് തൊണ്ണൂറ്റി ഒമ്പത് ലക്ഷത്തി എൺപതിനായിരമായിരുന്നിടത്താണ് വർധനവ്. ഇവയിൽ 78 ലക്ഷത്തി എൺപതിനായിരം പേർ വിദേശികളാണ്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News