ഇന്ത്യൻ ഭരണഘടന; ചർച്ചാസംഗമം സംഘടിപ്പിച്ചു
Update: 2022-12-07 11:06 GMT
ദമ്മാം നവോദയ സാംസ്‌കാകരിക വേദി വനിതാ ഘടകം ഇന്ത്യൻ ഭരണഘടന ചർച്ചാസംഗമം സംഘടിപ്പിച്ചു. ഭരണഘടന മുന്നോട്ട് വയ്ക്കുന്ന പ്രത്യശാസ്ത്രവും നവോഥാന ആശയങ്ങളും ഉയർത്തിപിടിക്കാൻ സംഗമം ആഹ്വാനം ചെയ്തു.
ഭരണഘടന ക്വിസ്, ആമുഖ വായന, പരിചയപ്പെടുത്തൽ തുടങ്ങിയ പരിപാടികളും നടത്തി. രശ്മി രാമചന്ദ്രൻ, നന്ദിനി മോഹനൻ, ഷാഹിദ ഷാനവാസ്, ജസ്ന റസീന, മഹിമ, അർച്ചന, ലിൻഷ എന്നിവർ നേതൃത്വം നൽകി.