സൗദിയില്‍ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു
ജൂലൈയില്‍ അവസാനിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് പണപ്പെരുപ്പം കുറവ് രേഖപ്പെടുത്തിയത്.
Update: 2023-08-15 18:50 GMT
ദമ്മാം: ജൂലൈയില്‍ സൗദിയില്‍ പണപ്പെരുപ്പം 2.3 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. തൊട്ട് മുമ്പത്തെ മാസം പണപ്പെരുപ്പം 2.7 ആയിരുന്നിടത്താണ് കുറവ് രേഖപ്പെടുത്തിയത്. താമസ കെട്ടിട വാടകയിലുണ്ടായ വര്‍ധനവാണ് ഏറ്റവും കൂടുതല്‍ പണപ്പെരുപ്പത്തെ സ്വാധീനിച്ചത്.
ജൂലൈയില്‍ അവസാനിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് പണപ്പെരുപ്പം കുറവ് രേഖപ്പെടുത്തിയത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലും പണപ്പെരുപ്പം 2.7 ശതമാനമായിരുന്നു.
പാര്‍പ്പിട കെട്ടിട വാടകയില്‍ 10.3 ശതമാനവും ഫ്ലാറ്റ് വാടക 21.1ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയത് പണപ്പെരുപ്പത്തെ കൂടുതല്‍ സ്വാധീനിച്ചു. ഇതിന് പുറമേ ഭക്ഷ്യവസ്തുക്കളുടെയും പാനിയങ്ങളുടെയും വില 1.4 ശതമാന തോതിലും പോയ മാസത്തില്‍ വര്‍ധിച്ചു.