ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി ഗാന്ധിജി രക്തസാക്ഷിത്വദിനം ആചരിച്ചു
ഹാരിസ് മണ്ണാർക്കാട് ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി


മക്ക: ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ്, മക്കാ സെൻട്രൽ കമ്മിറ്റി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. മക്കാ അസീസിയയിലെ സായിദ് അൽ ഹൈർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഐഒസി നേതാവ് ഹാരിസ് മണ്ണാർക്കാട് ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയിലെ മതേതരത്വവും ജനാധിപത്യവും കടുത്ത പ്രതിസന്ധികൾ നേരിടുന്ന വർത്തമാന കാലത്തിൽ, ഗാന്ധിയൻ മൂല്യങ്ങളെ മുറുകെ പിടിക്കേണ്ടതും അവയെ സ്വന്തം കർമ്മ പഥത്തിലേക്ക് സ്വാംശീകരിക്കേണ്ടതും പുതുതലമുറയിലേക്ക് ഗാന്ധിയൻ മൂല്യങ്ങളെ പകർന്നു നൽകേണ്ടതും ഓരോ കോൺഗ്രസ് പ്രവർത്തകന്റേയും കടമയും കർത്തവ്യവുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു. ഐഒസി സീനിയർ നേതാക്കളായ ഷാനിയാസ് കുന്നിക്കോട്, ഹുസൈൻ കണ്ണൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇഖ്ബാൽ ഗബ്ഗൽ, ഷംനാസ് മീരാൻ മൈലൂർ, റഫീഖ് വരന്തരപ്പിള്ളി, അബ്ദുൽ സലാം അടിവാട്, നിസാ നിസ്സാം, സർഫറാസ് തലശ്ശേരി, ഫിറോസ് എടക്കര, റോഷ്ന നൗഷാദ്, സെമീന സാക്കിർ ഹുസൈൻ, ഷബാന ഷാനിയാസ്, ജെസ്സി ഫിറോസ്, നൗഷാദ് കണ്ണൂർ, ഐഒസി ഉത്തർപ്രദേശ് ചാപ്റ്റർ കോഓർഡിനേറ്റർ മുഹമ്മദ് അസ്ലം, ബിഹാർ ചാപ്റ്റർ കോ ഓർഡിനേറ്റർ മുഹമ്മദ് സദ്ദാം ഹുസൈൻ തുടങ്ങിയർ അനുസ്മരണ പരിപാടിയിൽ സംസാരിച്ചു. അനുസ്മരണ പരിപാടിയ്ക്ക് ഷറഫുദ്ധീൻ പൂഴിക്കുന്നത്ത്, നഹാസ് കുന്നിക്കോട്, റുഖിയ്യ ഇഖ്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നൗഷാദ് തൊടുപുഴ സ്വാഗതവും ഐഒസി മക്ക സെൻട്രൽ കമ്മിറ്റി ട്രഷറർ ഇബ്രാഹിം കണ്ണങ്കാർ നന്ദിയും പറഞ്ഞു.