ഇറാൻ പ്രസിഡന്റ് സൗദിയിൽ; ഇബ്രാഹീം റഈസി എത്തിയത് കഫിയ്യ ധരിച്ച്

സൗദി-ഇറാൻ ബന്ധം പുനഃസ്ഥാപിച്ച ശേഷം ആദ്യമായാണ് ഇറാൻ പ്രസിഡന്റ് സൗദിയിലെത്തുന്നത്.

Update: 2023-11-11 10:43 GMT
Advertising

റിയാദ്: ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി സൗദിയിൽ. അറബ് - ഇസ്‌ലാമിക രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് റഈസി എത്തിയത്. സൗദി-ഇറാൻ ബന്ധം പുനഃസ്ഥാപിച്ച ശേഷം ആദ്യമായാണ് ഇറാൻ പ്രസിഡന്റ് സൗദിയിലെത്തുന്നത്.

ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താസ് അൽ-സീസി, യു.എ.ഇ വൈസ് പ്രസിഡന്റ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ, സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് തുടങ്ങിയവരും സൗദിയിലെത്തിയിട്ടുണ്ട്. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റെ സാഹചര്യത്തിലാണ് അറബ്-ഇസ്‌ലാമിക രാഷ്ട്രത്തലവൻമാർ യോഗം ചേരുന്നത്. ഗസ്സയിൽ ഇസ്രായേൽ രൂക്ഷമായ ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തിൽ അറബ് രാജ്യങ്ങൾ എന്ത് നിലപാടെടുക്കുമെന്നത് പ്രധാനമാണ്.

ഗസ്സയിലെ ആശുപത്രികൾ ലക്ഷ്യമിട്ട് അതിശക്തമായ ആക്രമണമാണ് ഇസ്രായേൽ ഇന്ന് നടത്തിയത്. അൽശിഫ ഹോസ്പിറ്റലിന് നേരെ നടത്തിയ ആക്രമണത്തിൽ നിരവധിപേരാണ് കൊല്ലപ്പെട്ടത്. വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിൽ രോഗികൾ കൂട്ടത്തോടെ മരിക്കുമെന്ന അവസ്ഥയിലാണ്. ആശുപത്രിക്കകത്ത് കൂട്ടക്കുഴിമാടമൊരുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നത് ഗസ്സ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News