ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഹജ്ജ് വളണ്ടിയർമാർക്ക് സി.പി.ആർ പ്രാഥമിക ശുശ്രൂഷ പരിശീലനം നൽകി

ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലന ക്യാമ്പിൽ അമ്പതോളം പേർ പരിശീലനം പൂർത്തിയാക്കി

Update: 2024-06-03 19:25 GMT
Advertising

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ സി.പി.ആർ പ്രാഥമിക ശുശ്രൂഷയിൽ ഹജ്ജ് വളണ്ടിയർമാർക്ക് പരിശീലനം നൽകി. ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലന ക്യാമ്പിൽ അമ്പതോളം പേർ പരിശീലനം പൂർത്തിയാക്കി. ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സിയാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.

ഹജ്ജ് വേളയിൽ ഹൃദയസ്തംഭനം മൂലം തളർന്ന് വീഴുന്ന തീർഥാടകരുടെ ജീവൻ രക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു പ്രധാന പരിശീലനം. ഇതിന്റെ ഭാഗമായി കാർഡിയോ പൾമണറി റെസസിറ്റേഷൻ (സി.പി.ആർ) നൽകുന്നതിൽ അമ്പതോളം പേർക്ക് പരിശീലനം നൽകി. ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ആക്ടിങ് നഴ്‌സിംഗ് ഡയറക്ടറും, സൗദി ഹാർട്ട് അസോസിയേഷനിലെ ബി.എൽ.എസ് ആൻഡ് എ.സി.എൽ.എസ് ഇൻസ്ട്രക്ട്ടറുമായ വിജീഷ് വിജയന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.

കൂടാതെ കെ.എം.സി.സി ഹജ്ജ് വളണ്ടിയർ വൈസ് ക്യാപ്റ്റൻ നിസാർ മടവൂർ മിനയിലെ റോഡ് മാപ്പിനെ കുറിച്ചും വളണ്ടിയർമാർക്ക് വിശദീകരിച്ചു കൊടുത്തു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സുൽഫീക്കർ ഒതായി ആധ്യക്ഷനായിരുന്നു. സുനീർ എക്കാപറമ്പ്, അലി കിഴുപറമ്പ് തുടങ്ങിയവർ സംസാരിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News