രാഹുൽഗാന്ധിക്ക് അനുകൂലമായ വിധി ആഘോഷമാക്കി ജുബൈൽ ഒഐസിസി
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഗുജറാത്ത് വിചാരണ കോടതി വിധി സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയിൽ ആഹ്ളാദപ്രകടനവുമായി ജുബൈൽ ഒഐസിസി പ്രവർത്തകർ.
കോടതികളെ പോലും ഭരണകൂടം സ്വാധീനിക്കുമ്പോൾ നീതിയുടെ പര്യായമായി സുപ്രിംകോടതി മാറിയത് ഇന്ത്യൻ ഭരണ ഘടനക്ക് കരുത്ത് പകരുന്ന നടപടിയാണ്. മോദിസർക്കാരിന്റെ വികലമായ നയങ്ങളെ തുറന്ന് കാട്ടുന്ന നേതാക്കളെ അവിശുദ്ധ മാർഗത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് വിധിയെന്ന് യോഗം അഭിപ്രായപ്പെട്ടു.
വിധി പ്രതിപക്ഷത്തെ മുന്നിൽ നിന്ന് നയിക്കുന്ന രാഹുൽ ഗാന്ധിക്കും INDIA മുന്നണിക്കും കരുത്ത് പകരുമെന്നും യോഗം അഭിപ്രായപ്പെട്ടു. തുടർന്ന് മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ചു.
അഷ്‌റഫ് മുവാറ്റുപു, ഇകെ സലിം , നജീബ് നസീർ , വിത്സൺ ജോസഫ് , അൻഷാദ് ആദം , അരുൺ കല്ലറ , നസീർ തുണ്ടിൽ , തോമസ് മാമുടൻ, റിയാസ് എൻപി , സതീഷ് , അജ്മൽ താഹ, മുർത്തല, മുബഷിർ , വൈശാഖ്, എന്നിവർ നേതൃത്വം നൽകി.