കോവിഡ് കാലത്തെ സേവനം; ആദരവുമായി കനിവ് സാംസ്‌കാരിക വേദി
ദമ്മാം കനിവ് സാംസ്‌കാരിക വേദി കോവിഡ് കാലത്തെ സേവനങ്ങള്‍ മുന്‍നിര്‍ത്തി ആരോഗ്യ-ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിക്കുന്നു.
കനിവ് സുവര്‍ണ്ണരാവ് 2022 എന്ന പേരില്‍ മെയ് ഇരുപത്തിയേഴിന് അല്‍ഖോബാറിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ കോവിഡ് കാലത്തെ സേവനങ്ങള്‍ മുന്‍ നിര്‍ത്തി അറുപതോളം പേരെ ആദരിക്കും. ആരോഗ്യ, ജീവകാരുണ്യ, മാധ്യമ മേഖലകളിലുള്ളവര്‍ക്കാണ് പുരസ്‌കാരം.
ആരോഗ്യ രംഗത്തു നിന്ന് ഡോക്ടര്‍മാരായ സന്തോഷ് മാധവന്‍, ബെനോ പോലചിറക്കല്‍, പ്രമോദ് മാത്യു, ബിജു വര്‍ഗീസ് എന്നിവരെയും 46 നേഴ്സുമാരെയും ആദരിക്കും. മാധ്യമ രംഗത്തു നിന്ന് സാജിദ് ആറുട്ടുപുഴ, മുജീബ് കളത്തില്‍ എന്നിവരും, സാമൂഹ്യ സാംസ്‌കാരിക രംഗത്തു നിന്ന് നാസ് വക്കം, ഷാജി മതിലകം, ആല്‍ബിന്‍ ജോസഫ് എന്നിവരെയും ആദരിക്കും. സന്തോഷ് ചങ്ങനാശ്ശേരി, ബിജു ബേബി, ഷജി പാത്തിച്ചിറ, ബിനോ കോഷി, ഷിജു ജോണ്‍, തോമസ്, ജോണ്‍ രാജു, ജോബി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.