കണ്ണൂർ വിമാനത്താവളം; പ്രവാസികളുടെ ബുദ്ധിമുട്ട് ഗൗരവത്തോടെ പരിഗണിക്കണം

Update: 2023-06-06 17:24 GMT
Advertising

കണ്ണൂർ വിമാനത്താവളം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും ആവശ്യത്തിനു വിമാന സർവ്വീസുകൾ ഏർപ്പെടുത്താതെയും, സർവ്വീസുകൾ മുടങ്ങുമ്പോൾ പകരം സർവ്വീസുകൾ ഇല്ലാതെയും പ്രവാസികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ ഗൗരവത്തോടെ സർക്കാരും ഏവിയേഷൻ അതോറിറ്റികളും പരിഗണിക്കണമെന്ന് പ്രവാസി വെൽഫെയർ ദമ്മാം-കണ്ണൂർ-കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ദമ്മാമിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിൽ തുടരുന്ന അനിശ്ചിതത്വം അവധിക്കാലത്ത് യാത്ര ഉദ്ദേശിക്കുന്ന നിരവധി പ്രവാസി യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നു യോഗം അഭിപ്രായപ്പെട്ടു.

പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കണ്ണൂർ വിമാനത്താവളത്തെ വിദേശ വിമാന കമ്പനികൾക്ക് അടക്കം കൂടുതൽ വിമാന സർവ്വീസുകൾക്ക് അനുമതി കൊടുത്ത് പൂർണ്ണമായി ഉപയോഗിക്കാനും ചരക്ക് , യാത്രാ രംഗത്തെ സാധ്യതകളെ ഉപയോഗപ്പെടുത്താനും കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഷക്കീർ ബിലാവിനകത്ത്, ജമാൽ പയ്യന്നൂർ, ജംഷാദ് അലി, തന്‌സീം, സലിം, നവീൻ, സിറാജ് തലശ്ശേരി, ഷമീം, ജാബിർ എന്നിവർ സംസാരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News