മയക്കു മരുന്നിനെതിരെ കെഎംസിസി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Update: 2023-06-12 16:17 GMT
Advertising

മയക്കുമരുന്ന് മാഫിയകൾക്കെതിരെ സൗദി സുരക്ഷ പ്രതിരോധ വിഭാഗത്തിന്റെ “മയക്കു മരുന്നിനെതിരെയുദ്ധം; അവരെ റിപ്പോർട്ട് ചെയ്യുക” എന്ന ക്യാമ്പയിനോട് ഐക്യദാർഢ്യവുമായി KMCC ദമ്മാംസെൻട്രൽ കമ്മിറ്റി ദമ്മാം ദാറുസ്സിഹാ മെഡിക്കൽ സെൻറെർ ഓഡിറ്റോറിയത്തിൽ “War Against Drug” എന്ന ശീർഷകത്തിൽ യുവജന ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു.

സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ ഖാദർ ആണങ്കൂറിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പയിൻ ഈസ്റ്റൻ പ്രൊവിൻസ് ആക്ടിങ് സെക്രട്ടറി O. P. ഹബീബ് ഉദ്ഘാടനം ചെയ്തു.

ദമ്മാം ക്രിമിനൽ കോടതിയിലെ ദ്വിഭാഷി മുഹമ്മത് നജാത്തി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സൗദി ജയിലുകളിൽ മയക്കു മരുന്ന് ഉപയോഗത്തിലൂടെയും വിൽപ്പനയിലൂടെയും പിടിക്കപ്പെടുന്ന യുവാക്കളുടെയും കുട്ടികളുടെയും വിശിഷ്യാ മലയാളികളുടെ എണ്ണം ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുന്നു.




രക്ഷിതാക്കളുടെ നിദാന്ത ജാഗ്രതയിലൂടെയും പൊതുസമൂഹത്തിന്റെ കൂട്ടായശ്രമത്തിലൂടേയും, ചെറുത്ത് നിൽപ്പുകളിലൂടേയും മാത്രമേ ഈ വിപത്തിനെ തടയാന്‍ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദിയിലെ നിയമങ്ങൾക്ക് ഒരു മാറ്റവും വന്നിട്ടില്ല . അവ കർക്കശമാണെന്നും വിദേശികളായ നമ്മൾ ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും നജാത്തി സദസ്സിനെ ഉൽബോധിപ്പിച്ചു.

സൗദി നാഷണൽ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര, ഈസ്റ്റേൺ പ്രൊവിൻസ് ഓർഗനൈസിംഗ് സെക്രട്ടറി റഹ്‌മാൻ കാരയാട് , അസീസ് എരുവാട്ടി, ഹുസൈൻ വേങ്ങര, ഹുസ്സൻ കുട്ടി, നാസർ ചാലിയം, മുഹമ്മദ് കുട്ടി, അമീൻ മുഹമ്മദ്, നജീബ്, സമദ് കെപി, മുഹമ്മദ് കരിങ്കപ്പാറ, ഷബ്‌ന നജീബ്, സാജിത നഹ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

സെൻട്രൽ കമ്മിറ്റി നേതാക്കളായ ഫൈസൽ ഇരിക്കൂർ,സൈനുൽ ആബിദീൻ,അബ്‌ദുറഹ്‌മാൻ പൊന്മുണ്ടം,അഫ്‌സൽ വടക്കേക്കാട്,സലാം മുയ്യം, റുഖിയ റഹ്‌മാൻ, നജി മോൾ, ജഷീല മുസ്തഫ, ആയിഷ ഫൈസൽ, ഫായിസ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുജീബ് കൊളത്തൂർ സ്വാഗതവും മഹമൂദ് പൂക്കാട് നന്ദിയും പറഞ്ഞു.




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News