മാധ്യമത്തിന് എതിരായ കെ.ടി ജലീലിന്‍റെ നീക്കം; ഗൾഫിൽ പ്രതിഷേധവുമായി പ്രവാസികൾ
വാരാന്ത്യദിവസങ്ങളിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവാസി കൂട്ടായ്മകൾ കെ.ടി ജലീലിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തയാറെടുക്കുകയാണ്.
Update: 2022-07-22 18:46 GMT
ഗൾഫിൽ മാധ്യമം ദിനപത്രം നിരോധിക്കാൻ മുൻ മന്ത്രി കെ.ടി ജലീൽ നടത്തിയ ഇടപെടലുകൾ പുറത്തുവന്നതില്‍ പ്രതിഷേധവുമായി പ്രവാസികൾ. വ്യക്തികൾക്ക് പുറമെ പ്രവാസി കൂട്ടായ്മകളും കെ.ടി ജലിലീനെതിരെ വിർമശവുമായി രംഗത്തുവന്നു.
കോവിഡ് ദുരിത കാലത്ത് പ്രവാസികളുടെ മടക്കയാത്ര ഉറപ്പാക്കാൻ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് കെ ടി ജലീൽ പ്രോട്ടോകോൾ ലംഘിച്ച് വിദേശത്തെ ഭരണാധികാരികളോട് പത്രത്തിന് എതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ചതെന്നും മാധ്യമത്തിനെതിരായ നീക്കത്തെ അംഗീകാരിക്കാനാവില്ലെന്ന് പ്രവാസികൾ പ്രതികരിച്ചു. വാരാന്ത്യദിവസങ്ങളിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവാസി കൂട്ടായ്മകൾ കെ ടി ജലീലിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തയാറെടുക്കുകയാണ്.