ലുലുവിന്റെ ഹൈപ്പർമാർക്കറ്റുകൾ ജിസിസിയിലെ ഏറ്റവും മികച്ച ഷോപ്പിങ് ലക്ഷ്യസ്ഥാനം: സൗദി വ്യവസായ വകുപ്പ് മന്ത്രി

റിയാദിലെ അത്‌യഫിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേകം അണിനിരത്തിയ സൗദി ഉൽപന്നങ്ങൾ കാണാൻ എത്തിയതായിരുന്നു മന്ത്രി

Update: 2022-08-01 19:39 GMT
Editor : afsal137 | By : Web Desk
Advertising

റിയാദ്: ലുലുവിന്റെ ഹൈപ്പർമാർക്കറ്റുകൾ ജിസിസിയിലെ ഏറ്റവും മികച്ച ഷോപ്പിങ് ലക്ഷ്യസ്ഥാനമാണെന്ന് സൗദി വ്യവസായ, ധാതുവിഭവ മന്ത്രി എൻജി. ബന്ദർ ബിൻ ഇബ്രാഹിം അൽഖൊറൈഫ. റിയാദിലെ അത്‌യഫിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേകം അണിനിരത്തിയ സൗദി ഉൽപന്നങ്ങൾ കാണാൻ എത്തിയതായിരുന്നു മന്ത്രി. ലുലുവിന്റെ സംഭരണ കേന്ദ്രത്തിന് സൗജന്യ ഭൂമിയും മന്ത്രി വാഗ്ദാനം ചെയ്തു.

അത്യയഫ് മാളിലെ ലുലുവിലെത്തിയ മന്ത്രിയെ മാനേജ്‌മെന്റും സൗദി ജീവനക്കാരും ചേർന്ന് ഊഷ്മളമായി വരവേറ്റു. ലുലു ഗ്രൂപ്പും, ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയും സൗദി ഉൽപന്നങ്ങൾക്ക് നൽകുന്ന പിന്തുണയെ എടുത്തുപറഞ്ഞ് മന്ത്രി പ്രശംസിച്ചു. ലുലുവിന്റെ വെയർഹൈസിന് സൗജന്യ ഭൂമിയും ലോജിസ്റ്റിക്‌സിന് ആവശ്യമായ മുഴുവൻ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. ലുലുവിൽ സൗദി ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഭാഗങ്ങൾ സന്ദർശിച്ച മന്ത്രി ഇവിടെ ഏറെ നേരം ചെലവഴിച്ചു. ശേഷം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ലുലുവിനെ പ്രശംസിക്കുന്ന ട്വീറ്റും പോസ്റ്റ് ചെയ്തു. ഈത്തപ്പഴം, സൗദി കോഫി, ചെങ്കടൽ മത്സ്യവിഭവം, ആട്, മാട് ഇറച്ചികൾ, പഴം പച്ചക്കറി വർഗങ്ങൾ തുടങ്ങി ഭക്ഷണ, ഭക്ഷ്യേതര ഇനങ്ങളിലായി 1,200 സൗദി ഉൽപന്നങ്ങൾ ലുലു ഹൈപർമാർക്കറ്റുകളിൽ അണിനിരത്തിയിട്ടുണ്ട്.

വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഒഴിവാക്കി മുട്ടകൾ നേരിട്ട് എത്തിക്കാനായി അടുത്തിടെ ലുലു ഗ്രൂപ്പും സൗദി മുട്ട ഉൽപാദക അസോസിയേഷനും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പങ്കുവഹിക്കാൻ സൗദി എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയും നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റും ചേർന്ന് ആരംഭിച്ച ദേശീയ സംരംഭമായ 'സൗദി മെയ്ഡ് പ്രോഗ്രാമി'ൽ പങ്കാളിയായാണ് സൗദി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ലുലു നടപടി. അഭിമാനത്തോടെയാണ് സൗദി ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. വിഷൻ 2030 പദ്ധതിക്കൊപ്പം ഈ പ്രവർത്തനങ്ങളിലൂടെ ലുലു പങ്കാളിത്തം വഹിക്കുകയാണെന്നും ഷെഹീം മുഹമ്മദ് കൂട്ടിച്ചേർത്തു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News