ശക്തമായ ചൂടിൽ മലയാളി ഹാജിമാരുടെ മക്കയിലെ ആദ്യ ജുമുഅ

കുടയെടുക്കാതെ പോയ പലരും കൊടും ചൂടിൽ തളർന്നു. 48 ഡിഗ്രിവരെയായിരുന്നു ഇന്ന് മക്കയിലെ താപനില

Update: 2023-06-09 18:59 GMT
Advertising

കൊടും ചൂടിലാണ് മക്കയിലെത്തിയ മലയാളി ഹാജിമാർ ഇന്ന് വെള്ളിയാഴ്ച പ്രാർഥനയിൽ പങ്കെടുത്തത്. കുടയെടുക്കാതെ പോയ പലരും കൊടും ചൂടിൽ തളർന്നു. 48 ഡിഗ്രിവരെയായിരുന്നു ഇന്ന് മക്കയിലെ താപനില. അറുപതിനായിരത്തിലേറെ ഇന്ത്യൻ ഹാജിമാർ ഇതിനകം സൗദിയിലെത്തിയിട്ടുണ്ട്. കത്തുന്ന ചൂടായിരുന്നു ഇന്ന് മക്കയിൽ. താപനില ഉയരുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനാൽ നേരത്തെ ഹറമിലെത്താൻ ശ്രമിച്ചിരുന്നു ഹാജിമാർ. ഹറമിലേക്ക് സൗജന്യ ബസ്സുകൾ ഹാജിമാരുടെ സേവനത്തിനുണ്ട്.

61,000 ഇന്ത്യൻ ഹാജിമാർ മക്കയിലും മദീനയിലുമായുണ്ട്. ഇതിനകം മക്കയിലെത്തിയ 2300ലേറെ വരുന്ന മലയാളി ഹാജിമാരും മക്കയിലെ ഹറം പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരത്തിൽ പങ്കെടുത്തു. ഉച്ചക്ക് നമസ്കാരം കഴിഞ്ഞ് മടങ്ങിയ പലരും കനത്ത വെയിലിൽ തളർന്നു. കുടയെടുക്കാതെ എത്തിയ പ്രായമേറിയ ചില ഹാജിമാർ വെയിലിൽ വീണു. തളർന്നു വീണ പലർക്കും പ്രാഥമിക ചികിത്സകൾ നൽകി.

നാളെയും ചൂട് തുടരും. ഇതിനാൽ തന്നെ നട്ടുച്ചവെയിലിൽ പുറത്തിറങ്ങുന്ന ഹാജിമാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയപ്പുണ്ട്. ഹജ്ജ് കർമങ്ങളിലേക്ക് രണ്ടാഴ്ചയോളം ബാക്കിയുണ്ട്. യാത്രാ സൗകര്യങ്ങളടക്കം എല്ലാമുണ്ടെങ്കിലും കാലാവസ്ഥ വെല്ലുവിളിയാണ്. ഇവരെ സഹായിക്കാൻ മലയാളി സന്നദ്ധ സംഘടനകളും സജീവമായുണ്ടായിരുന്നു. മൂന്ന് മണിയോടെ മുഴുവൻ ഇന്ത്യൻ ഹാജിമാരും അസീസിയ ഉൾപ്പെടെയുള്ള താമസസ്ഥലത്ത് തിരികെയെത്തി. മലയാളി ഹാജിമാരുടെ വരവ് മക്കയിലേക്ക് തുടരുകയാണ്.


Full View



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News