ഹൃദയാഘാതം; മലയാളി ജിദ്ദയിൽ മരിച്ചു
17 വർഷമായി പ്രവാസിയായിരുന്നു
Update: 2025-01-31 14:05 GMT


ജിദ്ദ: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചെങ്ങാനി സ്വദേശി കാഞ്ഞിരക്കാടൻ അബ്ദുൽ കരീമാ (53)ണ് മരിച്ചത്. താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽ സാഫിർ ആശുപത്രിയിൽവച്ച് മരിക്കുകയായിരുന്നു.
17 വർഷമായി പ്രവാസിയായിരുന്നു ഇദ്ദേഹം. ജിദ്ദ അമീർ ഫവാസിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: നസീറ എ.പി, മക്കൾ: തൗഫീന, ഇനിയ സന, മുഹമ്മദ് സിബ്ഹത്ത്. മരുമകൾ: ഫാത്തിമ, സുലമ, കരീം, പിതാവ്: അബൂബക്കർ ഹാജി. മാതാവ്: ബീക്കുട്ടി. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കം നടത്തും. സഹായങ്ങൾക്കും മറ്റും ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് കൂടെയുണ്ട്.