മലയാളി ഹാജി മക്കയിൽ മരിച്ചു
എടപ്പാൾ സ്വദേശി മൊയ്തീൻകുട്ടിയാണ് മക്കയിൽ മരണപ്പെട്ടത്
Update: 2024-06-12 15:59 GMT


മക്ക : സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ എടപ്പാൾ സ്വദേശി മൊയ്തീൻകുട്ടി മക്കയിൽ മരിച്ചു. കഴിഞ്ഞമാസം 18ന് ഭാര്യ ഫാത്തിമയോടും ഭാര്യ സഹോദരനും കൂടെ മക്കയിലെത്തിയ ഇദ്ദേഹം മദീന സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച പുലർച്ചയാണ് മക്കയിലെത്തിയത്. മക്കയിലെത്തിയ ഇദ്ദേഹത്തെ ശാരീരികാസ്വസ്ഥതകൾ മൂലം അൽ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മക്കയിലെ ചെറായ ഖബർസ്ഥാനിൽ ബുധനാഴ്ച വൈകുന്നേരം കബറടക്കം പൂർത്തിയാക്കി.