വിജ്ഞാനോത്സവം മീഡിയ വൺ ലിറ്റിൽ സ്കോളർ; രജിസ്‌ട്രേഷൻ ഉദ്ഘാടനം നടന്നു

Update: 2023-11-10 13:14 GMT
Advertising

മലർവാടി-ടീൻസ് ഇന്ത്യ ആഗോള മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവമായ മീഡിയ വൺ ലിറ്റിൽ സ്കോളർ പ്രശ്നോത്തരി മത്സരങ്ങളുടെ ജുബൈലിലെ രജിസ്‌ട്രേഷൻ ഉദ്ഘാടനം ഇന്ത്യൻ എംബസി സ്കൂൾ മുൻ ചെയർമാനും, ആംപ്സ് പ്രെസിഡന്റുമായ പി.കെ നൗഷാദ് നിർവഹിച്ചു. ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായ ഹൈഫയാണ് ജുബൈലിൽ നിന്നും ആദ്യം രജിസ്റ്റർ ചെയ്തത്.

ജുബൈലിലെ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളും, മലർവാടി-ടീൻസ് ഇന്ത്യ മെന്റർമാരും ലിറ്റിൽ സ്കോളർ കർമസമിതി അംഗങ്ങളും, സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും, അധ്യാപകരും പങ്കെടുത്തു. മലർവാടി രക്ഷാധികാരി നാസർ ഓച്ചിറ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ സലാഹുദ്ധീൻ ലിറ്റിൽ സ്കോളറിനെ കുറിച്ച് വിശദീകരിച്ചു.

ഡിസംബർ രണ്ടിന് രാവിലെയാണ് ആദ്യ മത്സരം. ആഗോള തലത്തിൽ നടക്കുന്ന പ്രശ്നോത്തരിയിൽ സൗദി കിഴക്കൻ പ്രവിശ്യയിൽ നിന്ന് 2000 കുട്ടികൾ പങ്കെടുക്കും. ആദ്യ റൗണ്ട് ഒ.എം.ആർ ഷീറ്റ് പരീക്ഷ ആയിരിക്കും. രണ്ടാം റൗണ്ട്‌ ക്വിസ് മാസ്റ്റർ നയിക്കും. മൂന്നാം റൗണ്ട് സൗദി തലത്തിൽ ഓൺലൈൻ ആയി നടക്കും. മൂന്ന് റൗണ്ടുകളിൽ മത്സരിച്ച് വിജയിക്കുന്ന കുട്ടികൾക്ക് മീഡിയ വൺ ഫ്ലോറിൽ നടക്കുന്ന മെഗാ ഫിനാലെയിൽ എത്താം.

പന്ത്രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മെഗാ ഫിനാലെയിൽ എത്തുന്നവരെ കാത്തിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ലഭിക്കും. എൺപത് ശതമാനം മാർക്ക് ലഭിക്കുന്നവർക്ക് സിൽവർ കളർ മെഡലും, തൊണ്ണൂറ് ശതമാനം മാർക്ക് ലഭിക്കുന്നവർക്ക് ഗോൾഡ് കളർ മെഡലും സമ്മാനമായി ലഭിക്കും.

മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സബ് ജൂനിയർ (മൂന്ന്,നാല്, അഞ്ച് ക്ലാസുകൾ) , ജൂനിയർ (ആറ്,ഏഴ്,എട്ട് ക്ലാസുകൾ), സീനിയർ (ഒൻപത്,പത്ത്,പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ ) എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

റയ്യാൻ മൂസ അവതാരകനായിരുന്നു. ജുബൈൽ മലയാളി സമാജം സെക്രട്ടറി ബൈജു അഞ്ചൽ, സഫയർ മുഹമ്മദ്, സുഫൈറ, രഹ്‌ന സഫയർ, ശിഹാബ് മങ്ങാടൻ, അധ്യാപകരായ നീതു, എൽന, മെഹ്‌നാസ്, സമീന മലൂക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡോ. ജൗഷീദ്, അബ്ദുൽ ഗഫൂർ മങ്കരത്തൊടി, അബ്ദുൽ കരീം ആലുവ എന്നിവർ പരിപാടി നിയന്ത്രിച്ചു. ഫിദ നസീഫ സ്വാഗതവും, നിയാസ് നാരകത്ത് നന്ദിയും പറഞ്ഞു.  https://littlescholar.mediaoneonline.com എന്ന ലിങ്ക് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News