മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

ജിദ്ദയിൽ നാളെ ആരംഭിക്കുന്ന ഹലാ ജിദ്ദയിൽ പുരസ്‌കാരങ്ങൾ കൈമാറും

Update: 2024-12-05 16:04 GMT
Advertising

ജിദ്ദ: മീഡിയവൺ ഈ വർഷത്തെ ബിസിനസ് എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ഫെഡറൽ ബാങ്ക് അവതരിപ്പിക്കുന്ന പുരസ്‌കാരം കേരളത്തിലേയും മിഡിലീസ്റ്റിലേയും നേട്ടങ്ങൾ സ്വന്തമാക്കിയവർക്കാണ്. സൗദിയിലെ ജിദ്ദയിൽ നാളെ ആരംഭിക്കുന്ന ഹലാ ജിദ്ദയിൽ സൗദി മന്ത്രാലയത്തിലെ പ്രമുഖർ പുരസ്‌കാരങ്ങൾ കൈമാറും.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഇംപക്‌സ് മാനേജിങ് ഡയറക്ടർ സി. നുവൈസ് സ്വന്തമാക്കി. യങ് എന്റർപ്രിനർ അവാർഡ് ജയ്മസാല ആൻഡ് സ്‌പൈസസ് സിഇഒ വിജയ് മൂലനാണ്. എമർജിങ് ബിസിനസ്മാൻ മിഡിലീസ്റ്റ് പുരസ്‌കാരം നിഷ്‌ക മുമന്റസ് ജ്വല്ലറി ആൻഡ് മോറികാപ് റിസോർട്‌സ് ചെയർമാൻ നിഷിൻ തസ്‌ലീമും നേടി. സോഷ്യൽ എന്റർപ്രണർ അവാർഡ് സൗദി കെഎംസിസി നേതാവ് മക്കയിലെ കുഞ്ഞിമോൻ കാക്കിയയും സ്വന്തമാക്കി.

ഔട്ട്സ്റ്റാന്റിങ് ലീഡർഷിപ്പ് ഇൻ പെർഫ്യൂം ഇൻഡസ്ട്രി കാറ്റഗറിയിൽ ഫ്രാഗ്രൻസ് വേൾഡ് ഫൗണ്ടർ പി.വി മൊയ്ദുവിനാണ് അവാർഡ്. റിന്യൂവബ്ൾ എനർജി മേഖലയിൽ മിനാർ ടിഎംടി മാനേജിങ് ഡയറക്ടർ മുഹമ്മദ് ശാഫിക്കും അവാർഡുണ്ട്. ഹെൽത്ത് കെയർ മേഖലയിലെ നേട്ടങ്ങൾക്കുള്ള പുരസ്‌കാരം ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മാനേജർ ഫാദർ സിജോ പണ്ടാപ്പള്ളിലും അർഹനായി. ഫാസ്റ്റസ്റ്റ് ഗ്രോയിങ് ബിസിനസ് വിഭാഗത്തിലെ പുരസ്‌കാരം ഹോട്ട്പാക്കിനാണ്. ഇന്നൊവേറ്റീവ് ടോയ് ആൻഡ് ഗെയിംസ് ട്രേഡിങ് സൊലൂഷൻസിൽ അമീൻ ടോയ്‌സ് അബ്ദുൽ ഗഫൂർ ചെരുവിലിനാണ്. എക്‌സലൻസ് ഇൻ ബിസിനസ് സെറ്റപ്പ് ആൻഡ് മാനേജ്‌മെന്റ് കൺസൾട്ടൻസി പുരസ്‌കാരം ബിസ് അപ്പ് അറേബ്യ മാനേജ്‌മെന്റ് കൺസൾട്ടന്റ്‌സ് സിഇഒ മുഹമ്മദ് സുഹൈൽ നേടി.

ലോജിസ്റ്റിക്‌സ് മേഖലയിലെ മികച്ച പ്രകടനത്തിന് എകെഎസ് ഗ്ലോബൽ ലോജിസ്റ്റിക്‌സ് സർവീസസ് മാനേജിങ് ഡയറക്ടർ ശ്രീജിത്ത് എസ്.ആറിനാണ്. മികച്ച സോളാർ എനർജി ബ്രാൻഡിനുള്ള പുരസ്‌കാരം മൂപ്പൻസ് സോളാർ സിഇഒയും ഡയറക്ടറുമായ മുഹമ്മദ് ഫയാസ് സലാമും സ്വന്തമാക്കി. മൾട്ടിബ്രാൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് മേഖലയിലെ പുരസ്‌കാരം യുഎഇയിലെ കെപി ഗ്രൂപ്പിന്റെ സ്ഥാപകൻ കെ.പി മുഹമ്മദും സ്വന്തമാക്കി.

ഉംറ സർവീസ് മേഖലയിലെ നേട്ടങ്ങൾക്ക് മോഡേൺ ഗസ്റ്റ് ഉംറ സർവീസസ് കമ്പനി എംഡി നിസാം അലി അമ്പലപ്പുറത്തും സ്വന്തമാക്കി. ഫിനാൻഷ്യൽ കൺസൾട്ടൻസി മേഖലയിലെ പുരസ്‌കാരം അറേബ്യൻ ആക്‌സസ് മാനേജ്‌മെന്റ് കൺസൾട്ടന്റ്‌സ് സിഇഒ ആന്റ് ഫൗണ്ടർ ജൗഹർ മാളിയേക്കലിനാണ്. യൂണിഫോം ടെക്‌സ്‌റ്റൈൽസ് മേഖലയിലെ പുരസ്‌കാരം അലിഫ് ഡിസൈനർ യൂണിഫോം എംഡി ഫജർ കുഞ്ഞുനെല്ലിയലിനാണ്. 35 വർഷം നീണ്ട ഇന്നൊവേഷൻ ആൻഡ് സർവീസ് മേഖലയിലെ പുരസ്‌കാരത്തിന് പിട്ടാപ്പിള്ളിൽ ഏജൻസീസ് എംഡി പീറ്റർ പോൾ പിട്ടാപ്പിള്ളിലും നേടി.

റീട്ടെയ്ൽ മേഖലയിലെ മികച്ച നേട്ടത്തിനുള്ള പുരസ്‌കാരത്തിന് സൗദിയിലെ മിനാ ഹൈപ്പർ മാർക്കറ്റ് സിഇഒ പിഎംഎ റഹീം കീഴ്മടത്തിലും അർഹനായി. ഗോൾഡ് ട്രേഡിങ് മേഖലയിലെ സമഗ്ര നേട്ടത്തിന് ബൽക്കീസ് ഗോൾഡ് മാനേജിങ് ഡയറക്ടർ മുബാറക് മുഹമ്മദിനാണ് അവാർഡ്. ഡിസ്ട്രിബ്യൂഷൻ മേഖലയിലെ നേട്ടത്തിന് സൗദിയിലെ നജ്മത്ത് അൽ മൻഹൽ ചെയർമാൻ അലി തോണിക്കടവത്തും പുരസ്‌കാരം ഏറ്റുവാങ്ങും.

ലേണിങ് സൊല്യൂഷൻസ് മേഖലയിലെ പുരസ്‌കാര നേട്ടം എജ്യു വിസ്ഡം മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷബീർ ഇ.കെയ്ക്കാണ്. ഓട്ടോമൊബൈൽ സ്‌പെയർപാട്‌സ് സൊലൂഷനുള്ള പുരസ്‌കാരം അൽ ഔദ ട്രേഡിങ് കമ്പനി എംഡി അലി റാവുത്തർ ഷാജഹാനാണ്. പോളി ക്ലിനിക്‌സ് സർവീസ് മേഖലയിലെ മികച്ച നേട്ടത്തിനുള്ള പുരസ്‌കാരം ഷിഫ ജിദ്ദ പോളിക്ലിനിക് എംഡി പി.എ അബ്ദുറഹ്‌മാനും സ്വന്തമാക്കി. ബിസിനസ് രംഗത്തെ ഇൻസ്പിരേഷണൽ യൂത്ത് അവാർഡ് ഗ്ലോബൽ ജീനിയസ് ട്രേഡിങ് സിഇഒ റിഷാദ് അലിക്കാണ്. ഫർണീച്ചർ ഇന്റസ്ട്രിയിലെ എക്‌സലൻസിനുള്ള പുരസ്‌കാരം അൽ ഷർഖ് ഫർണീച്ചർ മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് പൊയിൽ തൊടികക്കാണ്. ഏറ്റവും മികച്ച ഓൺലൈൻ എജ്യുക്കേഷൻ പ്ലാറ്റ്‌ഫോമിനുള്ള പുരസ്‌കാരം സ്‌കൂൾ ഗുരു സിഇഒ അമീർ ഷാജിക്കാണ്.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News