സൗദിയിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്ക് മീഡിയാവണിന്റെ ആദരം
വിദ്യാഭ്യാസ, ബിസിനസ് രംഗത്തുള്ളവർ ചടങ്ങിൽ അതിഥികളായി
ദമ്മാം:സൗദി കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ മീഡിയാവണിന്റെ ആദരം ഏറ്റുവാങ്ങി. മബ്റൂക് ഗൾഫ് ടോപ്പേഴ്സിന്റെ ആദ്യ എഡിഷൻ സൗദിയിലെ ദമ്മാമിലായിരുന്നു. വിവിധ ഇന്ത്യൻ സകൂളുകളിൽ നിന്നുള്ള ഇരുന്നോറോളം വിദ്യാർഥികളാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. വിദ്യാഭ്യാസ, ബിസിനസ് രംഗത്തുള്ളവർ ചടങ്ങിൽ അതിഥികളായി.
ദമ്മാം ഹെറിറ്റേജ് വില്ലേജിൽ വെച്ചായിരുന്നു പരിപാടി. അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരെ സാക്ഷിയാക്കി ഇരുന്നൂറോളം വിദ്യാർഥികൾ മീഡിയാവൺ മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ് ആദരം ഏറ്റുവാങ്ങി. ദമ്മാം കിങ് ഫഹദ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ സാദിഖ് സൈത് മുഹമ്മദ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോക്ടർ സുലൈമാൻ അൽമാദി, ഇറാം ഹോൾഡിങ് എക്സിക്യൂട്ടീവ് ഡയറക്ടർ റിസ് വാൻ അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി.
ബിസിനസ് പ്രമുഖരായ നഹല അൽവാദി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഷമ്മാസ്, ഷിഫ അൽഖോബാർ ഡയറക്ടർ വലീദ് ഷാഹുൽ ഹമീദ്, ഗൾഫ് എയർ കോർപ്പറേറ്റ് മാനേജർ ഫിറോസ് ചൊട്ടി, മീഡിയാവൺ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ സവാബ് അലി, മീഡിയാവൺ സൗദി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം ബഷീർ എന്നിവർ വിദ്യാർഥികളെ ആദരിച്ചു. പ്രവിശ്യയിലെ അഞ്ച് സ്‌കൂളുകൾക്ക് അക്കാദമിക് മികവിനുള്ള പുര്സ്‌കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു.
റോയൽ മലബാർ ഗ്രൂപ്പ് ചെയർമാൻ മഹമൂദ് മുഹമ്മദ്, നവാൽ കോൾഡ് സ്റ്റോർ ഓപ്പറേഷൻ മാനേജർ് നാസർ വെള്ളിയത്ത്, ദമ്മാം ഇന്ത്യൻ സ്‌കൂൾ അസോസിയേറ്റ് പ്രിൻസിപ്പൽ തംകീൻ മാജിദ, ജുബൈൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ അലംഗീർ ഇസ്‌ലാം, അൽഖോസാമ സ്‌കൂൾ പ്രിൻസിപ്പൽ സൂസൻ ഐപ്പ്, അൽമുന സ്‌കൂൾ പ്രിൻസിപ്പൽ കാസിം ഷാജഹാൻ, ഡ്യൂൺസ് സ്‌കൂൾ പ്രിൻസിപ്പൽ അമീർ ഖാൻ, മീഡിയാവൺ സൗദി മാർക്കറ്റിംഗ് മാനേജർ ഹസനുൽ ബന്ന, സൗദി ചീഫ് അഫ്താബു റഹ്‌മാൻ, നൗഷാദ് ഇരിക്കൂർ, മിസ്അബ് പാറക്കൽ, പ്രൊവിൻസ് കോഡിനേഷൻ കമ്മിറ്റി രക്ഷാധികാരി അൻവർ ഷാഫി, ഡോക്ടർ ജൗഷീദ്, റഷീദ് ഉമർ, അസീസ് എ.കെ, യാസിർ ആർ.സി എന്നിവരും ആദരം കൈമാറി.
ഗൾഫ് മബ്റൂക്ക് ടോപ്പേഴ്സ് ദമ്മാം പരിപാടിയിൽ വൻ പങ്കാളിത്തം
മീഡിയാവൺ ഗൾഫ് മബ്റൂക്ക് ടോപ്പേഴ്സ് ദമ്മാം പരിപാടി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ദമ്മാം ഹെറിറ്റേജ് വില്ലേജിലേക്ക് രക്ഷിതാക്കളും അധ്യാപകരും ഒഴുകിയെത്തിയതോടെ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. അക്കാദമിക രംഗത്തെ മികവിനുള്ള ആദരം വിദ്യാർഥികൾ ഏറെ ആവേശത്തോടെയാണ് ഏറ്റുവാങ്ങിയത്.
ഇത്തവണ റെക്കോർഡ് റെക്കോർഡ് വിദ്യാർഥികളാണ് ദമ്മാമിൽ നിന്നും മീഡിയാവൺ ആദരം ഏറ്റുാങ്ങിയത്. വിദ്യാർഥികളുടെ കരിയറിൽ ഏറെ പ്രോത്സാഹനവും കൂടുതൽ മികവോടെ ഉന്നതങ്ങൾ കീഴടക്കാനുള്ള പ്രചോദനവും നൽകുന്നതാണ് മീഡിയാവണിന്റെ ആദരമെന്ന് പരിപാടിയിൽ പങ്കെടുത്ത സ്‌കൂൾ അതികൃതരും അധ്യാപകരും അഭിപ്രായപ്പെട്ടു.