മീഡിയവൺ സൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ് ഫിക്‌സർ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും

സൗദിയിലെ വ്യവസായ നഗരമായ യാമ്പുവിൽ മീഡിയവൺ ആദ്യമായാണ് സൂപ്പർ കപ്പ് സംഘടിപ്പിക്കുന്നത്

Update: 2024-04-13 16:28 GMT
Advertising

റിയാദ്: സൗദി അറേബ്യയിലെ യാമ്പുവിൽ മീഡിയവൺ സൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിനോടനുബന്ധിച്ച് ഫിക്‌സർ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും നടന്നു. ഏപ്രിൽ 18,19 തീയതികളിൽ നടക്കുന്ന മത്സരത്തിൽ യാമ്പുവിലെ പ്രബലരായ എട്ട് ടീമുകൾ മാറ്റുരക്കും.

സൗദിയിലെ വ്യവസായ നഗരമായ യാമ്പുവിൽ മീഡിയവൺ ആദ്യമായാണ് സൂപ്പർ കപ്പ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ ഫിക്‌സർ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും വർണാഭമായ പരിപാടികളോടെ യാംബു അൽ മനാർ ഇന്റർനാഷനൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽവെച്ചായിരുന്നു നടന്നത്. വിവിധ മേഖലകളിലെ നിരവധി പേർ സംബന്ധിച്ചു. ഫിക്‌സ്ചർ നറുക്കടുപ്പ്, സൂപ്പർകപ്പ് ടൂർണമെന്റിന്റെ പ്രായോജകരായ യാമ്പുവിലെ പ്രമുഖ കമ്പനികളും സൂപ്പർകപ്പിന്റെ മുഖ്യ പ്രായോജകരും ചേർന്നാണ് നിർവഹിച്ചത്. റോയൽ പ്ലാസ മാനേജർ ആഷിഖ് അബ്ദുൽ റഹ്‌മാൻ, ഫോർമുല അറേബ്യ എം.ഡി, സിറാജ് മുസല്ല്യാരകത്ത്, ബിൻ ഖമീസ് പ്രതിനിധി, സമ മെഡിക്കൽ കമ്പനി മാനേജർ അനസ് ബിൻ നാസർ, റീം അൽ ഔല പ്രതിനിധി, അറാട്‌കോ ട്രേഡിങ്ങ് കമ്പനി പ്രതിനിധി, സംഘടനാ നേതാക്കളായ നാസർ നടുവിൽ, വിനയൻ തുടങ്ങിയവർ ഇതിന് നേതൃത്വം നൽകി.

ട്രോഫി ലോഞ്ചിങ്ങ് എച്ച്.എം.ആർ കമ്പനി പ്രതിനിധിയും മീഡിയവൺ യാമ്പു പ്രതിനിധി നിയാസ് യൂസുഫും സംയുക്തമായി നിർവഹിച്ചു. അറബ് ഡ്രീംസ്, റീം അൽ ഔല, ക്ലിയർ വിഷൻ, ഫോർമുല അറേബ്യ, അറാട്‌കോ, ന്യൂ ഇനീഷ്യേറ്റീവ്, ജീ മാർട്ട് തുടങ്ങിയ യാമ്പുവിലെ പ്രമുഖ സ്ഥാപനങ്ങളും യാമ്പുവിൽ നടക്കുന്ന മീഡിയവണിന്റെ പ്രഥമ സൂപ്പർ കപ്പ് മത്സരത്തിന്റെ പ്രായോജകരാണ്. ഷബീർ ഹസ്സൻ, സിദ്ദീഖുൽ അക്ബർ, ഷൗക്കത്ത് എടക്കര, ഷാജി കാപ്പിൽ, സയ്യിദ് അസ്മത്തുല്ല നവാസ്, സലിം വേങ്ങര, അനീസുദ്ദീൻ ചെറുകുളമ്പ്, തൗഫീഖ് മമ്പാട് തുടങ്ങി നിരവധി പേർ സംസാരിച്ചു. ഏപ്രിൽ 18 ന് തുടങ്ങുന്ന മത്സരങ്ങളുടെ ഫൈനൽ ഏപ്രിൽ 19 നായിരിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News