കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് നല്‍കണമെന്ന് സൗദി ആരോഗ്യ വകുപ്പ്, ഫസ്റ്റ് ഡോസെടുത്ത് നാലാഴ്ചക്ക് ശേഷമാണ് രണ്ടാം ഡോസ് എടുക്കേണ്ടി വരിക

നിലവില്‍ മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്റെ പാതി അളവാണ് കുട്ടികള്‍ക്ക് നല്‍കുന്നത്

Update: 2022-01-25 12:46 GMT
Advertising

റിയാദ്: 5 വയസ്സിനും 11 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് നല്‍കണമെന്ന് സൗദി പ്രതിരോധ-ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അസിരി അറിയിച്ചു. ആദ്യ ഡോസെടുത്ത് നാലാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാം ഡോസ് എടുക്കേണ്ടത്.

സാധാരണ ഡോസിന്റെ ഏകദേശം പകുതിയോളം അളവില്‍ മാത്രമാണ് കുട്ടികള്‍ക്ക് നല്‍കേണ്ട ഡോസിന്റെ അളവെന്നും

അവര്‍ക്കുള്ള വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും ഡോ. അസിരി പറഞ്ഞു. ലോകമെമ്പാടും, പ്രത്യേകിച്ച് അമേരിക്കയില്‍, ഏകദേശം ഒന്നര മാസം മുമ്പ് തന്നെ, അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ എടുക്കാന്‍ ഭരണകൂടം ആരെയും നിര്‍ബന്ധിച്ചിട്ടില്ല, മറിച്ച് സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാനായാണ് ഓരോരുത്തരേയും ഇതിന് പ്രേരിപ്പിക്കുന്നത്. വാക്‌സിന്‍ എടുത്ത കുട്ടികളില്‍ ആരോഗ്യബുദ്ധിമുട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാജ്യത്തെ പൊതു ആരോഗ്യസാഹചര്യം ആശ്വാസകരമാണെന്ന് ഡോ. അസിരി പറഞ്ഞു. പ്രത്യേകിച്ച് കൊറോണ വൈറസ് അണുബാധയുടെ കേസുകള്‍ വര്‍ധിച്ചതിന് ശേഷവും ഗുരുതരമായ കേസുകള്‍ വളരെ കുറവായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News