സൗദിയില്‍ ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്
Update: 2022-05-22 15:51 GMT
സൗദി അറേബ്യയില്‍ ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും സൗദി ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗം സ്ഥിരീകരിച്ചാല്‍ വ്യാപനം തടയാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കല്‍, ലാബ് സൗകര്യങ്ങളെല്ലാം സജ്ജമാണ്. വിവിധ രാജ്യങ്ങളില്‍ കുരങ്ങ്പനി വ്യാപന ഭീഷണിയുണ്ട്. ഇത്തരം അവസ്ഥകളെല്ലാം ലോകാരോഗ്യസംഘടനയുടെ മേല്‍നോട്ടത്തില്‍ സൗദി അറേബ്യ നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് രോഗബാധയുള്ള രാജ്യങ്ങളില്‍ പോകുന്നവരെല്ലാം എല്ലാ ആരോഗ്യമാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.