സൗദിയില്‍ പെട്രോള്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് സുപ്രധാന മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി മുനിസിപ്പല്‍ അഫയേഴ്‌സ്
ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും പൊതു സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി
സൗദി മുനിസിപ്പല്‍, ഗ്രാമീണ കാര്യ-ഭവന മന്ത്രാലയം രാജ്യത്തുടനീളമുള്ള പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനത്തിനുള്ള സുപ്രധാന മാര്‍ഗ്ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പുറത്തിറക്കി.
സ്റ്റേഷനുകളോടനുബന്ധിച്ച് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും 300 മീറ്ററില്‍ കുറയാത്ത വിശാലതയോടെ നിസ്‌കാര സ്ഥലമോ പ്രാര്‍ത്ഥനാ സൗകര്യമോ നിര്‍ബന്ധമാണ്. അതിനു പുറമേ, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊതു വിശ്രമമുറികളും ഒരുക്കിക്കൊടുക്കണം. ഉപഭോക്താക്കള്‍ക്ക് വാഹനങ്ങളുടെ ടയറുകളില്‍ കാറ്റ് നിറയ്ക്കാനുള്ള സൗകര്യവും സൗജന്യമായിത്തന്നെ നല്‍കണം. കൂടാതെ പെട്രോള്‍ സ്റ്റേഷന്റെ എന്‍ട്രി-എക്‌സിറ്റ് കവാടങ്ങളില്‍ സിംഗിള്‍ ആം ലൈറ്റുകള്‍ തെളിയിക്കണം.
ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും പൊതു സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പല്‍ അഫയേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.