‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ’ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ​പ്രകാശനം ചെയ്​തു

Update: 2023-11-09 21:26 GMT
Advertising

മാധ്യമപ്രവർത്തകനും, എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം ‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ’ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്​തു.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കവിയും, സംസ്​കാരിക സംഘാടകനുമായ ഡോ. രാവുണ്ണി, ഷാർജ ഇന്ത്യനസോസിയേഷൻ പ്രസിഡൻറ്​ വൈ.എ റഹീമിന്​ ആദ്യ പ്രതി നൽകി പ്രകാശനം നിർവ്വഹിച്ചു. ഹൃദയം ഹൃദ​യത്തോട്​ പറയുന്ന വർത്തമാനങ്ങൾ കാലം തേടുന്ന നന്മയാണന്നും, വർത്തമാന കാലത്തി​െൻറ ഒറ്റപ്പെടലുകൾക്കുള്ള പരിഹാരമാണന്നും പ്രകാശനം നിർവ്വഹിച്ചുകൊണ്ട്​ അദ്ദേഹം പറഞ്ഞു.

പ്രകാശിക്കപ്പെടുന്ന പുസ്​തകം അത്തരം ദൗത്യം നിർവ്വഹിക്കുന്ന ഒന്നാണന്നും, സാഹിത്യം മനുഷ്യരെ ചേർത്തുപിടിക്കുന്നതി​െൻറ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാർജ പുസ്​തകോൽസവം മലയാളികളുടെ ഉൽസവമായി മാറിക്കഴിഞ്ഞുവെന്നും,കാലങ്ങളോളം വായിക്കപ്പെടാനുള്ള പുസ്​തകപ്രകാശനങ്ങളുടെ ഭാഗമാകാൻ കഴിയുന്നത്​ ഈ മണ്ണി​െൻറ സുകൃതമാണന്നും പുസ്​തകം ഏറ്റുവാങ്ങിക്കൊണ്ട്​ ​അഡ്വ. വൈ.എ റഹീം പറഞ്ഞു.

അധ്യാപികയും, എഴുത്തുകാരിയുമായ ദീപ ചിറയിൽ പുസ്​തകത്തെ പരിചയപ്പെടുത്തി. മനുഷ്യ സ്​നേഹത്തെ അന്വേഷിക്കുന്ന എഴുത്തുകളാണ്​ ഈ പുസ്​തകത്തെ വ്യതിരിക്​തമാക്കുന്നതെന്ന്​ അവർ പറഞ്ഞു. ഉള്ളുനിറക്കുന്ന ഭാഷയും ​െശെലിയും സാധാരണ വായനക്കാനും ഇത്​ പ്രിയപ്പെട്ടതാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

മൻസൂർ പള്ളുർ, പ്രസാധകനും, എഴുത്തുകാരനുമായ പ്രതാപൻ തായാട്ട്​, എഴുത്തുകാരൻ സജീദ്​ ഖാൻ പനവേലിൽ, പ്രഭാഷകനും, എഴുത്തുകാരനുമായ ടി.കെ അനിൽകുമാർ, സോഫിയ ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു.എഴുത്തുകാരൻ വെള്ളിയോടൻ പരിപാടികൾ നിയന്ത്രിച്ചു. സാജിദ്​ ആറാട്ടുപുഴ മറുപടി പ്രസംഗം നടത്തി.  

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News