നാപ്സ് ഗ്ലോബൽ ഫോറം കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു
Update: 2022-04-10 10:06 GMT
നാപ്സ് ഗ്ലോബൽ ഫോറം ദമാം ചാപ്റ്റർ കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. വാർഷിക സംഗമത്തിൽ കൂട്ടായ്‌മ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി റിയാസ് കായക്കീൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നവാസ് വി.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്ലോബൽ കോർഡിനേറ്റർ ഷിറാഫ് മുലാട്, മുഖ്യ രക്ഷാധികാരി നാസർ കാവിൽ എന്നിവർ സംസാരിച്ചു.
ബഷീർ ,ഷാനി പയ്യോളി ,സിദ്ദിഖ് ,നിസാർ ,സെബാൻ ,അഷറഫ് ,ജിഷാദ് ,റഷീദ് ,അജ്മൽ , ഷാഫി, അർഷാദ് എന്നിവർ നേതൃത്വം നൽകി. ചാരിറ്റി കൺവീനർ ഫരീദ് കുന്നത് നന്ദി രേഖപ്പെടുത്തി.