നവോദയ അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്തു
കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് 2022-2023 വർഷത്തിൽ 10, 12 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പത്താം ക്ലാസ്സിൽ മലയാളത്തിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
ബഹറൈൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ സജി ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. ഉന്നത വിജയം കരസ്ഥമാക്കുമ്പോഴും സമൂഹത്തോട് പ്രതിബദ്ധതയുള്ളവർ ആയിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്ലസ് ടു സയൻസ് വിഭാഗത്തിൽ അൽമാൻ ഖാൻ, ബെന്നറ്റ് ബിജി, സാഖിബ് മൊഹമ്മദ് എന്നിവരും, കൊമ്മേർസ് വഭാഗത്തിൽ സിദ്ധാർഥ് കൃഷ്ണൻ, നൂറ സുൽഫീക്കർ മുഹമ്മദ്, ലക്ഷ്മി ഇന്ദീവർ അക്കപ്പിടി എന്നിവരും, ഹുമാനിറ്റീസ് വിഭാഗത്തിൽ ജോന മരിയ ജോർജ്, സ്വാതി ശ്രീകുമാർ, ആശിയ വസിയുദീൻ ഖാൻ, ഫാത്തിമത്തു സാലിഹ മുഹമ്മദ് ഖാദർ എന്നിവരും പത്താം ക്ലാസ്സിൽ റാഫേൽ മിൽവിൻ തട്ടിൽ, തേജസ്വിനി ഈസക്കിയപ്പൻ, നൗഷിൻ സാഫിറ കെ, ശ്രീലക്ഷ്മി സന്തോഷ് കുമാർ എന്നിവരും അവാർഡിന് അർഹരായി.
മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നവോദയ മലയാളത്തിൽ മുഴുവൻ മാർക്കും നേടിയ ആബില സൂസൻ ബിന്നി, ആന്നെറ്റ് ജോസ്, അസീം മുഹമ്മദ് സാലിം, അയിഷ ബേബിരാജ്, ചിത്രപൌർണമി ധർമരത്നൻ, ഫിദ ഫാത്തിമ, ഇഹ്സാൻ മുഹമ്മദ് അഞ്ചാക്കുളം, ജയലക്ഷ്മി ഷില്ലിൻ, ജിസ്ന ജോൺ, മാനസ സാറ ബൻ സക്കറിയ, റോസന്ന റോബിൻസൺ, ശ്രീലക്ഷ്മി സന്തോഷ്കുമാർ എന്നിവർക്ക് അവാർഡ് നല്കി ആദരിച്ചു.
നവോദയ കേന്ദ്രകുടുംബവേദി ജോ. സെക്രട്ടറി അനുരാജേഷ് ആധ്യക്ഷത വഹിച്ചു. ദമ്മാം ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മുഅസ്സം ദാദൻ മുഖ്യാതിഥിയായിരുന്നു. IISD ദമ്മാം പ്രിൻസിപ്പാൾ മെഹനാസ് ഫരീദ്, വൈസ് പ്രിൻസിപ്പാൾ ഇർഫാൻ വഹീദ്, അസ്സോസിയേറ്റ് പ്രിൻസിപ്പാൾ തംകീൻ മാജിദ, അൽമുന ഇന്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ വി അബ്ദുൽ ഖാദർ, നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, ജനൽ സെക്രട്ടറി റഹീം മടത്തറ, എന്നിവർ ആശംസ അറിയിച്ചു.
നവോദയ കേന്ദ്ര പ്രസിഡണ്ട് ലക്ഷ്മണൻ കണ്ടമ്പേത്ത്, രക്ഷാധികാരി രഞ്ജിത്ത് വടകര, കേന്ദ്രകുടുംബവേദി പ്രസിഡണ്ട് നന്ദിനി മോഹൻ, കേന്ദ്രകുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ എന്നിവരെ കൂടാതെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കളും പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
എക്സലൻസ് അവാർഡ് ഓർഗനൈസിങ് കമ്മിറ്റി ചെയ്യർമാനും നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായ വിദ്യാധരൻ കോയാടൻ സ്വാഗതവും, കേന്ദ്രബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ് നന്ദിയും പറഞ്ഞു.
CBSE, സംസ്ഥാന സിലബസുകളിൽ 90%മോ തത്തുല്യമായതോ ആയ മാർക്ക് നേടിയ നവോദയ അംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന സ്കോളർഷിപ്പ് ഈ വർഷം സെപ്തംബറിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.