നവോദയ കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന പുരസ്കാരം; സ്വാഗത സംഘം രൂപീകരിച്ചു
കണ്ണൂർ: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സംസ്കാരിക സംഘടനയായ ദമാം നവോദയ, കോടിയേരി ബാലകൃഷ്ണൻ്റെ സ്മരണാർത്ഥം സമൂഹത്തിൻ്റെ വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കായി പുരസ്കാരം ഏർപ്പെടുത്തുന്നു.
പ്രഥമ പുരസ്കാരം ആഗസ്റ്റ് 6ന് കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ചടങ്ങിൻ്റെ വിജയത്തിനായി സിപിഐ(എം) ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ചെയർമാനും, നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ ജനറൽ കൺവീനറും വിവിധ സംഘടനാ പ്രതിനിധികൾ അംഗങ്ങളുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
കണ്ണൂർ എൻ.ജി യൂണിയൻ ഹാളിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം സി.പി.ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ വർഷത്തെ അവാർഡ് നൽകുന്നത്. ഇതിനായി ഡോ. ടി.എം.തോമസ് ഐസക്ക് ചെയർമാനും, സി.രവീന്ദ്രനാഥ്,
ഡോ. എ. വിൻസൻ്റ് എന്നിവർ അംഗങ്ങളുമായി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് ആറിന് കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി ശശിധരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പി.കെ ശ്യാമള (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി), അരക്കൻ ബാലൻ (സി.ഐ.ടി.യു കണ്ണൂർ ജില്ലാ ട്രഷറർ), പി.എം ജാബിർ (കേരള പ്രവാസി കമ്മീഷൻ അംഗം), പവനൻ മൂലക്കീൽ (നവോദയ രക്ഷാധികാരി), ഇ.പ്രഭാകരൻ (നവോദയ മുൻ ജനറൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു.
വിവിധ സംഘടനാ പ്രതിനിധികൾ, നവോദയ അംഗങ്ങളും, മുൻകാല പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
നവോദയ കേന്ദ്രകുടുംബവേദി പ്രസിഡണ്ട് നന്ദിനി മോഹനൻ സ്വാഗതവും, കേന്ദ്ര ജോ. സെക്രട്ടറി ഷമീം നാണത്ത് നന്ദിയും പറഞ്ഞു.