നവോദയ ലിറ്റ് ഫെസ്റ്റ്2023 അടുത്ത മാസം നടക്കും; സ്വാഗത സംഘം രൂപീകരിച്ചു

Update: 2023-03-20 05:58 GMT
Advertising

നവോദയ സാംസ്‌കാരിക വേദി കിഴക്കൻ പ്രവിശ്യ സംഘടിപ്പിക്കുന്ന ലിറ്റ്ഫെസ്റ്റിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഏപ്രിൽ 22-23 തിയ്യതികളിലായി ദ്വിദിന സാഹിത്യക്യാമ്പും അയ്യായിരത്തോളം പുസ്തകങ്ങളുടെ പ്രദർശനവും പുസ്തകമേളയും കലാസാംസ്‌കാരിക പരിപാടികളും അടങ്ങുന്നതാണ് നവോദയ ലിറ്റ്ഫെസ്റ്റ്.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന സാഹിത്യതല്പരരായ ആർക്കും പങ്കെടുക്കാവുന്ന രൂപത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. നാട്ടിൽ നിന്നുള്ള പ്രശസ്ത സാഹിത്യകാരന്മാരും പങ്കെടുക്കും.

ലിറ്റ് ഫെസ്റ്റിന് മുന്നോടിയായി ഇന്ത്യക്ക് പുറത്തുള്ള മുഴുവൻ പ്രവാസികളെയും പങ്കെടുപ്പിച്ച് നടത്തിയ ചെറുകഥാ മത്സര വിജയികളെയും ഫെസ്റ്റിൽ പ്രഖ്യാപിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 25000, 15000, 10000 രൂപ സമ്മാനമായി നൽകുന്നതോടൊപ്പം തെരെഞ്ഞെടുത്ത 10 കഥകൾ പ്രമുഖ പ്രസാധകർ പ്രസിദ്ധീകരിക്കുന്നതാണ്. ചെറുകഥ മത്സര അവാർഡ് വിതരണവും പുസ്തക പ്രകാശനവും ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കും.

ദമ്മാമ്മിൽ നടന്ന സ്വാഗത സംഘ രൂപീകരണയോഗത്തിൽ നവോദയ കേന്ദ്ര ജോ. സെക്രട്ടറി ഷമീം നാണത്ത് പരിപാടി വിശദീകരിച്ചു. ജനറൽ സെക്രട്ടറി റഹീം മടത്തറ സ്വാഗതസംഘം പാനൽ അവതരിപ്പിച്ചു. കേന്ദ്രപ്രസിഡന്റ് ലക്ഷ്മണൻ കണ്ടമ്പേത്ത് അധ്യക്ഷനായിരുന്നു. കേന്ദ്രട്രഷറർ കൃഷ്ണകുമാർ ചവറ സ്വാഗതവും കേന്ദ്രകുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ നന്ദിയും പറഞ്ഞു. രക്ഷാധികാരി പവനൻ മൂലക്കീൽ, കേന്ദ്ര ജോ. സെക്രട്ടറി നൗഫൽ വെളിയങ്കോട് എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികൾ: രക്ഷാധികാരി പ്രദീപ് കൊട്ടിയം, ഉമേഷ് കളരിക്കൽ (ചെയർമാൻ), ജയപ്രകാശ് (വൈ. ചെയർമാൻ), ഷമീം നാണത്ത് (ജനറൽ കൺവീനർ), മോഹൻദാസ്, ഷാനവാസ് (ജോ. കൺവീനർ) എന്നിവരെ കൂടാതെ വിവിധ സബ് കമ്മിറ്റികളും തെരെഞ്ഞെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News