സൗദിയിലെ വനിതാ ബ്യൂട്ടി സലൂണുകളിൽ പുതിയ നിയന്ത്രണങ്ങൾ; ടാറ്റു, ലേസർ, ട്ടാൻ ഉപകരണങ്ങൾക്ക് വിലക്ക്

ആരോഗ്യസുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ

Update: 2024-10-14 17:45 GMT
Editor : Thameem CP | By : Web Desk
Advertising

ജിദ്ദ: സൗദിയിൽ ടാറ്റുവിനും ലേസർ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും വിലക്ക്. നഗര, ഗ്രാമ വികസന മന്ത്രാലയമാണ് സ്ത്രീകളുടെ സൗന്ദര്യ സലൂണുകൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ ഇറക്കിയത്. ഇത് പ്രകാരം ടാറ്റൂ ചെയ്യുന്നതും, ലേസർ ചികിത്സകളും ഇനി പാടില്ല. UV റേസ് ഉപയോഗിക്കുന്ന ടാൻ മെഷീനുകൾക്കും നിരോധനം വന്നു. അനധികൃത മരുന്നുകളുടെ അംശങ്ങൾ ഉള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിലക്കി. വനിതാ സലൂണുകളിൽ പുരുഷന്മാർക്ക് സേവനങ്ങൾ പാടില്ല. പുരുഷൻമാർക്ക് ഇവിടേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. നിർദേശങ്ങലുള്ള ബോർഡ് സലൂണിന്റെ മുന്നിൽ സ്ഥാപിക്കണം. ഇതിന് പുറമെ സാനിറ്റൈസേഷൻ ഉപകരണങ്ങളുടെ ഉപയോഗവും ശുചിത്വ നിയന്ത്രണങ്ങളും ഉറപ്പുവരുത്തണം. വർക്ക് ചെയുന്ന സ്റ്റാഫുകൾക്ക് പ്രത്യേക യുണിഫോം, ആരോഗ്യ സർട്ടിഫിക്കറ്റുകൾ എന്നിവ നിർബന്ധമാണ്. ജോലിക്കാർ വ്യക്തിഗത ശുചിത്വം കൃത്യമായി പാലിച്ചിരിക്കണം. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ജോലി നിർവഹിക്കുന്നത് ഒഴിവാക്കുകയും വേണം.ആരോഗ്യസുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News