സൗദിയിൽ വിദേശികളുടെ ലെവിയിൽ മാറ്റമില്ല; മൂല്യവർധിത നികുതിയും 15% തുടരും

Update: 2022-12-09 05:18 GMT
Advertising

സൗദിയിൽ വിദേശികൾക്കും അവരുടെ ആശ്രിതകർക്കും ഏർപ്പെടുത്തിയ ലെവിയിൽ മാറ്റമില്ല. കോവിഡ് സാഹചര്യത്തിൽ വർധിപ്പിച്ച നികുതിയും കുറയ്ക്കില്ല. സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്കും അവരുടെ കുടുംബത്തിനും ഏർപ്പെടുത്തിയതാണ് ലെവി. വർഷംതോറും അടക്കേണ്ട ലെവിയിൽ മാറ്റമുണ്ടാകില്ല. സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആനാണ് ഇക്കാര്യം അറിയിച്ചത്. ഒരു വിദേശിക്ക് മാത്രം ലെവി ഇനത്തിൽ ഇൻഷൂറൻസ് അടക്കം 12,000 റിയാലിലേറെ ചെലവ് വരും.

ബജറ്റിലെ പ്രധാന വരുമാനം കൂടിയാണിത്. വിദേശികളുടെ എണ്ണം നിയന്ത്രിക്കാൻ കൊണ്ടു വന്നതായിരുന്നു ലെവി. ഇതോടൊപ്പം സൗദിയിലെ മൂല്യവർധിത നികുതി(വാറ്റ്)യിലോ നിലവിൽ മാറ്റമുണ്ടാകില്ല. കോവിഡ് സാഹചര്യത്തിൽ 5%ൽ നിന്നും 15% ആക്കി വർധിപ്പിച്ചതാണ് നികുതി.

സാമ്പത്തിക സാഹചര്യം മെച്ചപ്പെടുമ്പോൾ ഇതു കുറക്കുന്നത് പരിഗണിക്കുമെന്ന് സൗദി ധനകാര്യ മന്ത്രി മുൻപ് പറഞ്ഞിരുന്നു. നിലവിൽ ഇത് തുടരാനാണ് തീരുമാനം. സ്വകാര്യ മേഖലയിലെ നികുതി ഭാരം 16.8% ആണ്. ഇത് ആഗോളതലത്തിൽ ശുപാർശ ചെയ്യുന്നതിനേക്കാൾ കുറവാണെന്നും നികുതിഭാരം കുറക്കാൻ വിശദമായ പഠനം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News