നൊറാക്ക് ചിത്രരചനാ മത്സരം ‘കളേഴ്സ് ഓഫ് അറേബ്യ’ 17ന്
സൗദി കിഴക്കൻ പ്രവിശ്യയിലെ കോട്ടയം ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കോട്ടയം( നൊറാക്ക് ) ശിശുദിനത്തോടനുബന്ധിച്ച് കളേഴ്‌സ് ഓഫ് അറേബ്യ എന്ന പേരിൽ കുട്ടികൾക്കായി കളറിങ്, ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
നവംബർ 17 വെള്ളിയാഴ്‌ച്ച ദമ്മാം ലുലുവിലാണ് മത്സരങ്ങൾ നടക്കുന്നത്. വൈകിട്ട് 4.30ന് ആരംഭിക്കും. മൂന്നു വിഭാഗങ്ങളിൽ മത്സരം നടത്തും. വിജയികൾക്ക് ആകർഷക സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. പ്രവിശ്യയിലെ വിദ്യാഭ്യാസരംഗത്തെ പ്രമുഖർ സമ്മാനദാന ചടങ്ങിൽ പങ്കെടുക്കും.
മത്സരവിഭാഗങ്ങൾ: കാറ്റഗറി 1-കളറിങ് (സബ് ജൂനിയർ )(LKG – ക്ലാസ്സ് 1). കാറ്റഗറി 2- ചിത്രരചന( ജൂനിയർ )(ക്ലാസ്സ് 2 – ക്ലാസ്സ് 5). Category 3 - ചിത്രരചന (സീനിയർ )(ക്ലാസ്സ് 6- ക്ലാസ്സ് 10). കൂടുതൽ വിവരങ്ങൾക്ക് 050 805 4170, 053702 1041, 0570828175 എന്നീ വാട്ട്‌സാപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.