'ഓൾഫ അനിമൽ കെയർ '; മൃഗസംരക്ഷണം ഉറപ്പാക്കാൻ സൗദിയിൽ പുതിയ കമ്പനി

ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്

Update: 2024-08-26 16:26 GMT
Editor : Thameem CP | By : Web Desk
Advertising

ദമ്മാം: സൗദിയിൽ മൃഗസംരക്ഷണം ഉറപ്പാക്കാൻ സൗദി അരാംകോക്ക് കീഴിൽ പുതിയ കമ്പനി. ഓൾഫ അനിമൽ കെയർ എന്ന പേരിലാണ് കമ്പനി. കമ്പനിയുടെ ആദ്യ കേന്ദ്രം അടുത്ത വർഷം ദമ്മാമിൽ പ്രവർത്തനമാരംഭിക്കും.

മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കാനും മൃഗങ്ങളോടുള്ള പരിഷ്‌കൃത പെരുമാറ്റ രീതികൾ പുതതലമുറയെ ബോധവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് കമ്പനി ആരംഭിക്കുന്നത്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഓൾഫ അനിമൽ കെയർ എന്ന പേരിൽ തുടക്കം കുറിക്കുന്ന കമ്പനിയുടെ ആദ്യ കേന്ദ്രം ദമ്മാമിൽ സ്ഥാപിക്കുമെന്ന് അരാംകോ ഹ്യൂമൻ റിസോഴ്സസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നബീൽ അൽ ജാമിയ പറഞ്ഞു. അടുത്ത വർഷം കേന്ദ്രം പ്രവർത്തനമാരംഭിക്കും. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് അഭയം നൽകുന്നതിനും വെറ്ററിനറി ആരോഗ്യ സംരക്ഷണം നൽകുന്നതിനും അവയുടെ പ്രജനനം നിയന്ത്രിക്കുന്നതിനുമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംരംഭമാകും ഓൾഫ അനിമൽ കെയർ. ഇസ്ലാമിക അധ്യാപനങ്ങൾക്ക് അനുസൃതമായി മൃഗങ്ങളോട് അനുകമ്പയോടെ പെരുമാറാനുള്ള ശിക്ഷണം, മൃഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ എന്നിവയും കമ്പനിക്ക് കീഴിൽ ഒരുക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News