ഉമ്മൻ ചാണ്ടി അനശ്വരനായ നേതാവ്: ജുബൈൽ ഒഐസിസി
മുൻ മുഖ്യമന്ത്രിയും കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ജുബൈൽ ഒഐസിസി അനുശോചനം രേഖപെടുത്തി.
ജുബൈലിൽ സംഘടിപ്പിച്ച അനുശോചന സംഗമത്തിൽ രാഷ്ട്രീയ ,സാമൂഹിക,സാംസകാരിക , മത രംഗത്തെ നിരവധി വ്യക്തികൾ പങ്കെടുത്തു.
ജുബൈൽ ഒഐസിസി അഡ്‌ഹോക്ക് കമ്മറ്റി കൺവീനർ നജീബ് നസിർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മറ്റി സെക്രട്ടറി അഷ്‌റഫ് മുവാറ്റുപുഴ ഉദ്ഘാടനം നിർവഹിച്ചു. ഉമ്മൻ ചാണ്ടിയുടെ മഹത്വം പൂർണ്ണമായും പാർട്ടിയും, കേരളവും തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ മരണ ശേഷമാണന്നും, അതിന്റെ തെളിവാണു വിലാപ യാത്രയും അന്തിമോപചാരമർപ്പിക്കാൻ തടിച്ച് കൂടിയ ജനവും തെളിയിക്കുന്നതന്നു ഉദ്ഘാടന പ്രസംഗത്തിൽ അഷ്‌റഫ് മുവാറ്റുപുഴ പറഞ്ഞു. യൂത്ത് വിങ് പ്രസിഡന്റ് ഉസ്മാൻ കുന്നകുളം സ്വാഗതം അർപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിതീകരിച്ച് ജുവാ രക്ഷാധികാരി ടിസി ഷാജി, കോൺഗ്രസ് സഹയാത്രികനും, ജുബൈലിലെ വ്യവസായിയുമായ ഫ്രാൻസിസ് എന്നിവരുടെ സാനിധ്യം പ്രത്യേകം ശ്രദ്ധിക്കപെട്ടു. കെഎംസിസി ജുബെയിൽ പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മൽ, ശംസുദ്ദീൻ പള്ളിയാലിൽ, നവോദയക്ക് വേണ്ടി ഷാജുദ്ദീൻ നിലമേൽ, നവയുഗം അംഗം അഷ്‌റഫ് കൊടുങ്ങല്ലൂർ, സഹായി സംഘടനക്ക് വേണ്ടി കരീം ഖാസിമി, മർക്കസ് അംഗം ഷൗക്കത്ത് സഖാഫി, മലയാളം സമാജം സെക്രട്ടറി ബൈജു അഞ്ചൽ, ഇന്ത്യൻ ഇസ്ലാഹി സെന്ററിനു വേണ്ടി ഷരീഫ്, ജുബെയിൽ യുഡിഫ് കമ്മിറ്റിക്ക് വേണ്ടി ഷരീഫ് ആലുവ, മുഹമ്മദ് കുട്ടി മാവൂർ, ഒഐസിസിക്ക് വേണ്ടി വിൽസൻ പാനായികുളം, നസീർ തുണ്ടിൽ, ആഷിഖ്, അബ്ദുള്ള ഇംബിച്ചി, തോമസ് മാമൂടൻ, നജീബ് വക്കം, ഐസിഫ് ജുബെയിലിനു വേണ്ടി ഷരീഫ് മണ്ണൂർ, കുടുംബ വേദിക്ക് വേണ്ടി റിയാസ്, മുവാറ്റുപുഴ ബ്ലോക്ക് യൂത്ത് കോൺഗ്രസ്സ് മുൻ പ്രസിഡന്റ് കെ.എച്ച് കരീം, പുതുപള്ളി സ്വദേശിയും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ നേരിട്ട് അറിയാവുന്ന സിജിൻ എന്നിവരും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിക്കുകയും പ്രണാമം അർപ്പിക്കുകയും ചെയിതു. അജ്മൽ താഹ നന്ദി രേഖപെടുത്തി. ഒഐസിസിയുടെ നിരവധി പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.